കൊട്ടാരക്കര. നഗരസഭ അധ്യക്ഷനായി സി പി എം അംഗം എസ്.ആർ.രമേശിനെ തെരഞ്ഞെടുത്തു.എൽഡിഎഫ് മുന്നണി ധാരണ പ്രകാരം നിലവിലെ ചെയർമാനായ എ ഷാജു രാജിവെച്ചതിനെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പിൽ നിന്ന് ബിജെപി വിട്ടു നിന്നു.
നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് കൂടുതൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി ) നടത്തിയ സമ്മർദ്ധ നീക്കം അതിജീവിച്ചാണ് സി പി എം അംഗം എസ്.ആർ.രമേശ് നഗരസഭ അധ്യക്ഷനായത് .
ക്ഷേമകാര്യത്തിനൊപ്പം വികസന- ആരോഗ്യകാര്യ സ്ഥിരംസമിതികളുടെയും അധ്യക്ഷസ്ഥാനം വേണമെന്നായിരുന്നു കേരള കോൺഗ്രസ് ( ബി ) യുടെ ആവശ്യം.
സി പി എം ജില്ലാ നേതൃത്വം നടത്തിയ അനുനയ നീക്കത്തിന് ഒടുവിൽ നഗരസഭ ഉപാധ്യക്ഷ സ്ഥാനവും, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റിയും കേരള കോൺഗ്രസ് ബി യ്ക്ക് നൽകാമെന്ന ധാരണയിൽ എത്തുകയായിരുന്നു. എട്ടിനെതിരെ 16 വോട്ടുകൾക്ക് ആയിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി എസ്ആർ രമേഷിൻ്റെ വിജയം വി.ഫിലിപ്പായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.വോട്ടെടുപ്പിൽ നിന്ന് ബി.ജെ.പി. വിട്ടു നിന്നു.
മുന്നണി ധാരണ പ്രകാരം നിലവിലെ സി പി എം അംഗമായ ഉപാധ്യക്ഷ രണ്ട് ദിവസിനകം രാജി സമർപ്പിക്കും.