ആനയടിയിലെ ഗ്രാമവീഥികളിലെല്ലാം ഗജരാജാക്കന്മാരുടെ ചങ്ങലക്കിലുക്കം:ആനയടിക്കാരുടെ ആനക്കമ്പം ബഹുകേമം

Advertisement

ആനയടി: ആനയടി പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഗജമേള നടക്കുന്നത് നാളെ (ഞായർ) ആണെങ്കിലും ആനയടി ഗ്രാമം നിറയെ കരിവീരന്മാരാൽ സമൃദ്ധം.കേരളത്തിലെ പ്രമുഖരും തലയെടുപ്പുള്ളതും അല്ലാത്തതുമായ ഗജവീരന്മാരിൽ ഭൂരിഭാഗവും ആനയടിയിലേക്ക് എത്തിക്കഴിഞ്ഞു.

ആനയടിയിലെ ഗ്രാമവീഥികളെല്ലാം ഗജരാജാക്കന്മാരുടെ ചങ്ങലക്കിലുക്കം കൊണ്ട് മുഖരിതമാണ്.വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട ഗജവീരന്മാരെ കാണാനെത്തുന്നത്.കുടുംബവുമായി എത്തുന്നവർ ആനയ്ക്കൊപ്പം നിൽക്കുന്ന സെൽഫിയു
മെടുത്താണ് മടങ്ങുന്നത്.

കുന്നത്തൂർ താലൂക്കിൽ ആനപ്രേമികൾ ഏറ്റവും കൂടുതലുള്ള നാട് കൂടിയാണ് ആനയടി.ആനകളുടെ പേരിൽ നിരവധി ഫാൻസ് അസോസിയേഷനുകളും ഇവിടുണ്ട്.ജില്ലകൾ കടന്ന് കേരളത്തിനകത്തും പുറത്തും ഗജമേള കാണാൻ ആനയടിക്കാർ സംഘമായി പോകാറുണ്ട്.ഞായർ വൈകിട്ട് അഞ്ചിന് നടക്കുന്ന ആനയടി
ഗജമേളയിൽ 70 ൽപ്പരം ആനകൾ അണിനിരക്കും.