ടിപ്പറും കാറും കൂട്ടിയിടിച്ചു; ഡ്രെെവർ കാറിൽ കുടുങ്ങി

Advertisement

കൊട്ടാരക്കര :  വെണ്ടാർ  പണ്ടാറയിൽ    ടോറസും  കാറും കൂട്ടിയിടിച്ച് പരിക്കേറ്റ നിലയിൽ കാർ ഡ്രെെവർ കുടുങ്ങി. നീണ്ട  പരിശ്രമത്തിനോടുവിൽ   സമീപത്തെ വെൽഡിങ് താെഴിലാളി എത്തിയാണ് കാർഡ്രെെവറെ പുറത്തെടുത്തത്. കാർഡ്രെെവറായ ചെറു പാെയ്ക സ്വദേശി പ്രദീപിനെ കാെട്ടാരക്കര സ്വകാര്യ ആശുപത്രിയിലും പിന്നീട് കാെല്ലത്തെ എൻ .എസ് ആശുപത്രിയിലേക്കും മാറ്റി.  വെണ്ടാറിന് പോവുകയായി കാർ എതിർ ദിശയിൽ നിന്ന് വന്ന ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. എന്നാൽ പ്രദീപിനെ കാറിൽ നിന്ന് പുറത്തെടുക്കാൻ നാട്ടുകാരും പിന്നീടും പാെലീസും ശ്രമിച്ചിട്ട് നടന്നില്ല. തുടർന്ന് കാെട്ടാരക്കരയിൽ നിന്ന് ഫയർ ഫാേഴ്സ് എത്തിയെങ്കിലും സമീപത്തെ വെൽഡിങ് താെഴിലാളി വന്ന് കാറിന്റെ ഭാഗം അറുത്താണ് യുവാവിനെ പുറത്തെടുത്തത്. ഉടൻ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.