കൊട്ടാരക്കര നഗരസഭ ചെയർമാനായി എസ്‌ ആർ രമേശ്‌

Advertisement

കൊട്ടാരക്കര. കൊട്ടാരക്കര നഗരസഭ  ചെയർമാനായി  സിപിഎം ലെ എസ്‌ ആർ രമേശിനെ തിരഞ്ഞെടുത്തു. കുറച്ചു ദിവസമായി  കടുത്ത  അഭ്യൂഹങ്ങൾ  വിരാമമിട്ടാണ്  എസ്‌ ആർ രമേശ്‌  ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.  കേരള കോൺഗ്രസ്സ്  ബി യിലെ എ ഷാജു  രാജിവെച്ച ഒഴിവിലേക്കാണ്  തിരെഞ്ഞെടുപ്പ് നടന്നത്. ചെയർമാൻ  വെട്ടെടുപ്പ്   ബിജെപിയുടെ അഞ്ചഗംങ്ങൾ  ബഹിഷ്കരിച്ചു ഇറങ്ങിപ്പോയി.  . യൂ ഡി എഫ് സ്ഥാനത്തു പ്രസിഡന്റായി മത്സരിച്ച  വി ഫിലിപ്പിന് 8 വോട്ടും ചെയര്മാനായി  തെരെഞ്ഞെടുത്ത സിപിഎം ലെ  എസ്‌ ആർ രമേശിന്

 16 വോട്ട് ലഭിച്ചു. ഇടതു മുന്നണിയിൽ  ക്ഷേമ കാര്യ സ്ഥാനങ്ങൾക്കുണ്ടായിരുന്ന  തർക്കം  കേരള കോൺഗ്രസ് ബി യേ യൂ ഡി എഫിൽ  എത്തിക്കുന്ന തരത്തിലേക്ക് നീങ്ങുകയും  കോൺഗ്രസ്സ്  മുൻ ചെയർമാന്  പിന്തുണ  പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വൈസ് ചെയർപേഴ്സൺ സ്ഥാനം  കൂടി  കേരളകോൺഗ്രസ് ബി ക്ക് നൽകി  ആരോഗ്യ വിഭാഗം  സ്റ്റാൻഡിങ്  ചെയർമാൻ  സ്ഥാനം  നിലനിർത്താനാണ് സിപിഎം നീക്കം. ചെയർമാൻ സ്ഥാനത്തേക്ക് വന്ന എസ്‌ ആർ രമേശ്‌  ഒഴിയുന്ന വികസന സമിതി സ്ഥാനം  കേരള കോൺഗ്രസ് ബി യിലെ ജേക്കബ് വടക്കടത്തിനു   ലഭിക്കും 

Advertisement