ആനയടി: തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഗജപൂരം ഇന്ന്(ഞായർ) വൈകിട്ട് 5 മുതൽ ആനയടിയിൽ നടക്കും.ചരിത്ര പ്രസിദ്ധമായ ആനയടി ഗജമേള കാണാൻ വൻ പുരുഷാരമാകും ആനയടി ഗ്രാമത്തിലേക്ക് ഒഴുകിയെത്തുക.രാവിലെ മുതൽ തന്നെ വലിയ തിരക്കിൽ അമർന്നിരിക്കയാണ് ക്ഷേത്രവും പരിസര പ്രദേശങ്ങളും.പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അനുസരിച്ച് 5 ലക്ഷത്തിന് പുറത്ത് ഭക്തർ എത്തുമെന്നാണ് സൂചന.നിരവധി വിദേശികളും ഉച്ചയോടെ തന്നെ എത്തിച്ചേരും.
കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന ഗജമേളയായതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
ഗതാഗത നിയന്ത്രണവും ശക്തമാക്കും.ഉച്ച മുതൽ കൊല്ലം – തേനി
ദേശീയ പാതയിൽ താമരക്കുളം മുതൽ ശൂരനാട് വരെ ഗതാഗതം നിയന്ത്രിക്കും.വൈകിട്ട് 3 മുതൽ പഴയിടം ക്ഷേത്രത്തിലേക്കുള്ള ഇടറോഡുകളിൽ കൂടി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിയന്ത്രിക്കും.പഴയിടം ക്ഷേത്രം പരിധിയിൽ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജും ദേവസ്വം ഉറപ്പാക്കിയിട്ടുണ്ട്.ഗജമേളയ്ക്ക് എത്തുന്ന ആനകളെയും പാപ്പാന്മാരെയും എലിഫന്റ് സ്ക്വാഡിന്റെയും വനം വകുപ്പിന്റെയും പരിശോധനകൾക്ക് വിധേയമാക്കും.പോലീസ്,എലിഫന്റ് സ്ക്വാഡ്,ഫർഫോഴ്സ്,മെഡിക്കൽ,ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.