കണ്ണിനും കാതിനും ആനന്ദാതിരേകമായി ആനയടിപ്പൂരം,വിഡിയോ

Advertisement

ആനയടി ഗജമേളയ്ക്ക് ഭക്തിസാന്ദ്രമായ നാദതാള വിസ്മയം പകർന്ന് വാദ്യകലാരത്നം കിഴക്കൂട്ട് അനിയൻ മാരാർ

ആനയടി: ചരിത്ര പ്രസിദ്ധമായ ആനയടി ഗജമേളയ്ക്ക് തൃശൂർ പൂരം തിരുവമ്പാടി വിഭാഗം പൂര പ്രമാണി
വാദ്യകലാരത്നം കിഴക്കൂട്ട് അനിയൻ മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളം ഭക്തിസാന്ദ്രമായ നാദതാള വിസ്മയം പകർന്നു. വൈകിട്ടോടെ പഴയിടം പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായുള്ള

വിശാലമായ വയലിൽ അർദ്ധചന്ദ്രാകൃതിയിൽ അണിനിരന്ന കരിവീരന്മാർക്ക് നടുവിലായി പ്രത്യേകം ഒരുക്കിയ മേള പന്തലിലാണ് പാണ്ടിമേളം നടന്നത്. ആനപ്രേമികളടക്കം ആയിരക്കണക്കിനാളുകൾ ചുറ്റും കൂടിയതോടെ വാദ്യകലാകാരന്മാരും ആവേശത്തിലായി.കാണികളുടെ കയ്യടിയും ആർപ്പുവിളിയും ആകാശത്തോളം ഉയർന്നു.പാണ്ടിമേളം ആവേശ തിമിർപ്പിന്റെ അലകടലാണ് സമ്മാനിച്ചത്.

ഗജമേളയ്ക്ക് മുന്നോടിയായി ദേവന്റെ ഗ്രാമപ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും നടന്നു.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ
ദേവന്റെ എഴുന്നെള്ളത്ത് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെട്ടുകാഴ്ചകളുമായി സംഗമം ജംഗ്ഷൻ,പാറ ജംഗ്ഷൻ,വയ്യാങ്കര,വഞ്ചി മുക്ക്, ആനയടി ജംഗ്ഷൻ,കോട്ടപ്പുറം,
പാറപ്പുറം,റൈസ് മിൽ ജംഗ്ഷൻ,പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി എത്തിച്ചേർന്നു.നരസിംഹ പ്രിയൻ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റി.


ഗജവീരന്മാരായ തടത്താവിള സുരേഷ്,ചെത്തല്ലൂർ ദേവിദാസൻ എന്നിവർ അകമ്പടിയേകി.തുടർന്നാണ് ചരിത്ര പ്രസിദ്ധമായ ഗജമേള നടന്നത്. തുടർന്ന് രാത്രി 7.30 ന്
ഈ വർഷത്തെ തിരുവുത്സവം തൃക്കൊടിയിറങ്ങി.
7.45 ന് ആറാട്ട് എഴുന്നള്ളത്ത്,8 ന് നാഗസ്വരക്കച്ചേരി, 9.45 ന് ആറാട്ടുവരവ്,ആറാട്ടു കഴിഞ്ഞെത്തുന്ന ദേവന് ഗജമേളയിൽ പങ്കെടുത്ത ഗജവീരന്മാർ അകമ്പടിയായി അണിനിരന്ന് ക്ഷേത്ര
ഗോപുരനടയിൽ സേവ,10 മുതൽ പഞ്ചാരിമേളം എന്നിവ നടന്നു. പുലർച്ചെ ഒന്നിന് ചന്ദ്രകാന്ത – സ്‌റ്റേജ് സിനിമ.

Advertisement