കൊല്ലം. പള്ളിമുക്കില്‍ ഫര്‍ണിച്ചര്‍ കട കത്തി നശിച്ചു. രാവിലെ ആറരയോടെയാണ് തീകണ്ടത്.
പഴയാറ്റിൻ കുഴിയിൽ ബാസ് ഫർണിച്ചർ എന്ന സ്ഥാപനത്തിൻ്റെ പുറകിലെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. പിന്നിലെ ഒരു വീടിനു നാശനഷ്ടം ഉണ്ടായി.
അഗ്നിശമനസേനയുടെ മൂന്നു യൂണിറ്റ് എത്തി തീ കെടുത്തി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് ഫയര്‍ഫോഴ്സ് എത്തിയത്. ലക്ഷങ്ങളുടെ നാശം ആണുണ്ടായത്. ഫയര്‍ഫോഴ്സ് വാഹനം എത്താത്ത സ്ഥലമായിരുന്നു പിന്‍ഭാഗം അതും തീകെടുത്തുന്നത് വൈകിപ്പിച്ചു.