ചവറവികാസ് കലാസാംസ്കാരിക സമിതി 39-ാം വാർഷി കാഘോഷം ഇന്നു തുടങ്ങും

Advertisement

ചവറ: വികാസ് കലാസാം സ്കാരിക സമിതി 39-ാം വാർഷി കാഘോഷം ഇന്നു തുടങ്ങും. വൈകിട്ട് നടക്കുന്ന വനിത സമ്മേളനം പത്രപ്രവര്‍ത്തകയും മുൻ പിഎസ് സി അംഗവുമായ ആർ.പാർവതി ദേവി ഉദ്ഘാടനം ചെയ്യും. പ്രഫ.ഗായത്രി ലക്ഷ്മി, കെഎംഎംഎൽ എംഡി ജെ.ചന്ദ്രബോസ് എന്നിവർ പങ്കെടുക്കും.

വൈകിട്ട് 7നു എൻ.ശ്രീകണ്ഠൻ നായർ നാടകോത്സവം. ചിറ്റൂർ ഗവ.യുപിഎസ് വിദ്യാർഥികൾ അഭിനയിച്ച നാടകം കുഴിവെട്ടി പത്രോസ്, മുക്കുത്തോട് ഗവ.യു പിഎസ് കുട്ടികളുടെ നാടകം പെണ്ണും പുലിയും, തഴവ ജിവിഎ ച്ച്എസ്എസ് കുട്ടികളുടെ നാടകം എന്നിവ അവതരിപ്പിക്കും. നാളെ വൈകിട്ട് 7നു ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത നാടകം. 25നു വൈകിട്ട് 7നു കു ടുംബ കലാമേള സുജിത്ത് വിജ യൻപിള്ള എംഎൽഎ ഉദ്ഘാട നം ചെയ്യും.

26നു വൈകിട്ട് 6നു സാംസ്കാ രിക സമ്മേളനത്തിൽ നടൻ വിജയരാഘവൻ, കഥാകൃത്ത് വി. ആർ.സുധീഷ്, ഡോ.കെ.വരുൺ കുമാർ, ഡോ.രാജശ്രീ വാരിയർ തുടങ്ങിയവർ പങ്കെടുക്കും. സാ ഹിത്യ സാംസ്കാരിക പരിപാടി കൾക്ക്പുറമേ ഒട്ടേറെ ജീവകാരു ണ്യ വിദ്യാഭ്യാസ പരിപാടികളും വികാസ് നടത്തി വരുന്നതായി ഭാരവാഹികൾ പറഞ്ഞു. പഞ്ചായ
ത്തിലെ അർബുദ രോഗികൾക്കാ യി എ.ജോസ് ഫൗണ്ടേഷൻ രൂപീ കരിച്ച് സഹായങ്ങൾ ചെയ്തു വരുന്നതായും എല്ലാവർഷവും കാഴ്ച പരിശോധന നടത്തി സൗ ജന്യമായി ശസ്ത്രക്രിയ നടത്തി ഒട്ടേറെപ്പേർക്ക് കാഴ്ച തിരിച്ചു ലഭ്യമാക്കുന്ന പരിപാടിയും നട ത്തുന്നുണ്ട്.

പതിനായിരത്തിലധികം പു സ്തകങ്ങൾ ഇവിടത്തെ ഗ്രന്ഥ ശാല ശേഖരത്തിലുണ്ടെന്നും ഇവർ പറഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ സാഹിത്യകാര ന്മാരും പങ്കെടുത്തിട്ടുണ്ട്. സിനിമ, നാടക, രാഷ്ട്രീയ, സാംസ്കാ രിക മേഖലകളിലുള്ളവരും വികാസിന്റെ വേദിയിൽ താൽപര്യത്തോടെ എത്തിയിട്ടുണ്ട്. വഴി യോരങ്ങളിൽ ദീപം തെളിയിച്ചാനയിച്ചാണ് വാർഷികദിനത്തിൽ അതിഥി കളെ വേദിയിലേക്ക് എത്തിക്കുന്നത്.

Advertisement