ശാസ്താംകോട്ട . മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ
ബാവായുടെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി ശാസ്താംകോട്ട ഗവ. ഹോളിസ്റ്റിക് ക്ലിനിക്ക്, എം.ടി. എം.എം.എം. ഹോസ്പിറ്റൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാമ്പും നടന്നു. ആരോഗ്യ സെമിനാർ ഡാനിയേൽ റമ്പാൻ ഉദ്ഘാടനം ചെയ്തു. ഫാ. ജെയിംസ് നല്ലില അധ്യക്ഷത വഹിച്ചു. ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ്, ഫാ. വൈ. തോമസ്കുട്ടി, ഫാ. ബഹനാൻ കോരുത്, അനിൽ മത്തായി,ഡോ. ആശ.വി. ശശി, ഡോ. ശരണ്യ, ഡോ. നിഷാ പി.കെ, ഡോ. അഞ്ജു,ശാലു ജോൺ എന്നിവർ പ്രസംഗിച്ചു.
നാളെ രാവിലെ 8നു ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത കുർബാന നടത്തും. 10.30നു ഫാ.നൈനാൻ വി.ജോർജ്, 6.45നു ഫാ.ജോൺ തോമസ് എന്നിവർ ധ്യാനം നയിക്കും. പെരുന്നാൾ 26നു സമാപിക്കും