സംസ്ഥാന മൊയ്-തായ് ചാമ്പ്യൻഷിപ്പ്, ആകാശിനും അനന്തുവിനും നേട്ടം

Advertisement

കോഴിക്കോട് .മൊയ് തായി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള (MTSAK) ജനുവരി 20,21,22 തീയതികളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ച സംസ്ഥാന മൊയ്-തായ് ചാമ്പ്യൻഷിപ്പ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി
എക്സട്രീം ഫൈറ്റ് ക്ളബിലെ -81 kg സീനിയർ പുരുഷ വിഭാഗത്തിൽ സില്‍വര്‍ മെഡൽ കരസ്ഥമാക്കിയ ആകാശ്നും,
-67 kg സീനിയർ പുരുഷ വിഭാഗത്തിൽ അനന്ദു വെങ്കല മെഡലും കരസ്ഥമാക്കിയ അനന്തുവിനും അഭിനന്ദനങ്ങൾ….
ആകാശ്, വേങ്ങയിൽ ദേവരാഗം വീട്ടിൽ വിക്രമൻ പിള്ളയുടെയും,പ്രേമയുടെയും മകനും, ശാസ്താംകോട്ട ഡി.ബി കോളേജിലെ BA മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിയും ആണ്.


തേവലക്കര പാലക്കൽ കൈതക്കുറ്റിത്തറയിൽ പരേതനായ അജിൽ കുമാറിന്റെയും,ബിന്ദുവിന്റെയും മകനാണ് അനന്തു.
മൈനാഗപ്പള്ളി
EXTREME FIGHT CLUB ലെ ചീഫ് കോച്ച് ജി.ഗോപകുമാറിന്റെയും,
Asst കോച്ച് തൽഹത്തിന്റെയും ശിക്ഷണത്തിൽ പരിശീലനം നടത്തിവരികയാണ് ഇരുവരും.

മൊയ് തായ് എന്ന ആയോധനകല തായ് ലാൻഡിൽ നിന്നും പിറവികൊണ്ടതാണ്. കാലുകൾ കൊണ്ടും,കൈകൾ കൊണ്ടും,
കാൽമുട്ടുകൾകൊണ്ടും,കൈമുട്ടുകൾ കൊണ്ടും വളരെ ശക്തമായ രീതിയിലുള്ള ആക്രമണ, പ്രത്യാക്രമണങ്ങൾ കൊണ്ട് സമ്പുഷ്ടമായ ആയോധനകലയാണ് മൊയ് തായ് അഥവാ തായ് ബോക്സിങ്.

Advertisement