കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഓണാട്ടുകര വികസന ഏജൻസിയുടേയും കേരാഫെഡിന്റേയും സഹകരണത്തോടെ നടത്തുന്ന ഓണാട്ടുകര എള്ളിന്റെ വിത്ത് ഉല്പാദനത്തിന് തുടക്കമാകുന്നു.
ഭൗമ സൂചികാ പദവി ലഭിച്ച വേറിട്ട എള്ളിനമായ ഓണാട്ടുകര എള്ളിന്റെ കലർപ്പില്ലാത്ത വിത്തുല്പാദിപ്പിക്കുന്നതിനായി പുതിയകാവ് കേരാ ഫെഡ് ഓയിൽ കോംപ്ലക്സ് കോംപൗണ്ടിലെ പത്ത് ഏക്കർ സ്ഥലത്ത് നാളെ രാവിലെ 9 മണിക്ക് വിത്ത് വിത തുടങ്ങുന്നു.
പദ്ധതിയിൽകുലശേഖരപുരം കാർഷിക കർമ്മസേന തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കാളികളാകും.