മഹാഗണപതി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ വാർഷികവും   ശ്രീ മത്  ഭാഗവത സപതാഹ ജ്ഞാന യജ്ഞവും

Advertisement

കൊട്ടാരക്കര.  മഹാഗണപതി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ വാർഷികവും  ശ്രീ മത്  ഭാഗവത സപതാഹ ജ്ഞാന യജ്ഞവും  ജനുവരി  26 മുതൽ  ഫെബ്രുവരി 2 വരെ  നടക്കും. ജനുവരി 26 ന് പുന പ്രതിഷ്ഠ  വാർഷികം   ക്ഷേത്രം  തന്ത്രി  തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപാടിന്റെ മുഖ്യ കാർമികത്വത്തിൽ  നടക്കും. വൈകിട്ട് 5.30 ന് ശ്രീമത്  ഭാഗവത സപ്താഹ  സമാരംഭ സഭ   കരിമ്പിൻപുഴ  ശ്രീ ശങ്കരാശ്രമം  മഠം  സ്വാമി ആദ്ധ്യാത്മികനന്ദ   ഭദ്രദീപം കൊളുത്തും . തുടർന്ന് പൊതു സമ്മേളനം   തിരുവിതാം കൂർ  ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ. കെ അനന്ത ഗോപൻ  ഉദ് ഘാടനം ചെയ്യും. ജനുവരി 27 മുതൽ  ഫെബ്രുവരി 2 വരെ     നടക്കുന്ന ശ്രീ മത്  സപതാഹ ജ്ഞാന യജ്ഞ്ത്തിന്റെ   യജ്ജ്ഞാചാര്യൻ  ഗുരുവായൂർ വിദ്യാ വിഭൂഷൺ  ആചാര്യ  സി പി നായർ  നിർവഹിക്കുമെന്ന്  ക്ഷേത്ര  ഉപദേശക സമിതി  പ്രസിഡന്റ്‌ രാജൻബാബു, വൈസ് പ്രസിഡന്റ്‌  അമ്പിളി, സെക്രട്ടറി സ്മിത രവി  ഉപദേശകസമിതി അംഗങ്ങളായ  എൻ രവീന്ദ്രൻപിള്ള, വി അനിൽകുമാർ, ഷീല ഉല്ലാസ്, ജയകുമാർ, ശ്രീകുമാർ, മണിയൻപിള്ള,, ആർ റോഷൻ, കെ രാമചന്ദ്രൻപിള്ള, ശരത് , കെ ഷിജു, ദേവസ്വം അസിസ്റ്റന്റ്  കമ്മീഷണർ  എം ഗോപകുമാർ, അഡിമിനിസ്ട്രേറ്റീവ് ഓഫിസർ മനു  എസ്‌ എന്നിവർ അറിയിച്ചു.

Advertisement