പൊതുസമൂഹത്തിന് ആധ്യാത്മിക ചൈതന്യത്തിന്റെ വെളിച്ചം പകർന്നു നൽകിയ ആചാര്യൻ ആയിരുന്നു മാത്യൂസ് ദ്വിതീയൻ ബാവ മന്ത്രി വീണ ജോർജ്

Advertisement

ശാസ്താംകോട്ട.പൊതുസമൂഹത്തിന് ആധ്യാത്മിക ചൈതന്യത്തിന്റെ വെളിച്ചം പകർന്നു നൽകിയ ആചാര്യൻ ആയിരുന്നു മാത്യൂസ് ദ്വിതീയൻ ബാവായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ
ബാവായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു
കെടിയു വൈസ്ചാൻസലർ


ഡോ.സിസ തോമസ് അനുസ്മരണ സന്ദേശം നൽകി. കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, അഹമ്മദാബാദ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ തെയോഫിലോസ്, കൊടിക്കുന്നിൽ സുരേഷ് എംപി, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, ചാപ്പൽ മാനേജർ ഫാ. സാമുവൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
കൊല്ലം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ പദയാത്രയ്ക്കും വിവിധ ദേവാലയങ്ങളിൽ നിന്ന് വന്ന പദയാത്രയ്ക്കും സ്വീകരണം നൽകി. ആയിരക്കണക്കിന് വിശ്വാസികൾ ഈപ്പൻകുന്നിലുള്ള പരിശുദ്ധന്റെ കബറിടത്തിൽ എത്തി. ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണവും നടന്നു.

നാളെ രാവിലെ 8നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന
കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, തുടർന്നു ശ്ലൈഹീക വാഴ്വ്വ്, നേർച്ച വിളമ്പ്, കൊടിയിറക്ക്
എന്നിവയോടെ പെരുന്നാൾ സമാപിക്കും.

Advertisement