ചിറ്റൂമൂല റയിൽവേ മേൽപ്പാലം ഭൂമി ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാര തുക അനുവദിച്ചു

Advertisement

കരുനാഗപ്പള്ളി.ചിറ്റൂമൂല റയിൽവേ മേൽപ്പാലം ഭൂമി ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം തുക അനുവദിച്ചു ഉത്തരവായി
കരുനാഗപ്പള്ളി പുതിയകാവ് ചക്കുവള്ളി റോഡിൽ ചിറ്റൂമൂല യിൽ നിർമിക്കുന്ന റയിൽവേ മേല്പലത്തിന്റെ നിർമാണത്തിനായി വസ്തു ഏറ്റെടുത്ത തി നുള്ള നഷ്ടപരിഹാരം നൽകുന്നതിനുള്ള 7.7കോടി രൂപ അനുവദിച്ചു കൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.56. സ്ഥലമുടമകളിൽനിന്ന് പുറമ്പോക്ക് ഭൂമി ഉൾപ്പെടെ 33.41ഹെക്ടർ വസ്തു ആണ് ഏറ്റെടുത്തിട്ടുള്ളത്.

നഷ്ടപരിഹാരം ലഭിക്കുന്നത് വൈകുന്നതിൽ വസ്തു ഉടമകൾ ആശങ്കയിൽ ആയിരുന്നു. സി ആർ മഹേഷ്‌ എം എൽ എ ധനകാര്യവകുപ്പ് മന്ത്രിയെ നേരിട്ട് കണ്ടു നടത്തിയ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ആണ് ഫണ്ട്‌ അനുവദിച്ചു ഉത്തരവായത്. വസ്തു ഏറ്റെടുക്കൽ പ്രക്രിയ പൂർണമായതിനാൽ ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു

Advertisement