ഓച്ചിറയില്‍ പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Advertisement

ഓച്ചിറ .പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സമൂഹമാധ്യമത്തില്‍ വന്ന പോസ്റ്റ് സുഹൃത്തുക്കള്‍ കണ്ട് പെട്ടെന്ന് ഇടപെട്ടതിനാല്‍ വിഷക്കായ കഴിച്ച വിദ്യാര്‍ഥിയെ യഥാസമയം ആശുപത്രിയിലെത്തിക്കാനായി.

ഓച്ചിറ എസ് ഐ ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ കുറിപ്പ്

പ്ളസ് വൺ വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

കൊല്ലം ഓച്ചിറ പൊലീസിനെതിരെ ക്ലാപ്പന സ്വദേശിയായ പതിനാറുകാരന്റേതാണ് പരാതി

അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചു; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

കഴിഞ്ഞ 23 ന് വൈകിട്ട് അക്രമികൾ ചികിൽസയിലുള്ള വിദ്യാർഥി ഉൾപ്പെടെ നാലു പേരെ ആക്രമിച്ചിരുന്നു.ഇവർക്കെതിരെ കൊടുത്ത പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും കുട്ടിക്ക് നീതികിട്ടിയില്ലെന്നുമാണ് ആരോപണം .

സ്കൂളിൽ വച്ചുണ്ടായ തർക്കത്തിന്റെ പേരിൽ കഴിഞ്ഞ ഇരുപത്തിമൂന്നിന് വൈകിട്ട് മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം വിദ്യാർത്ഥിയെ ഉൾപ്പടെ നാലു പേരെ കൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ചു . ഇതിൽ ഓച്ചിറ പൊലീസിൽ വിദ്യാർത്ഥി പരാതി നൽകിയെങ്കിലും പ്രതിയാക്കുന്ന സമീപനം സ്വീകരിച്ചെന്നാണ് ആക്ഷേപം .
പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. പോലീസ് സമീപനത്തിലെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.

അതേസമയം വിഷക്കായ കഴിച്ച വിദ്യാർഥിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മാരകായുധങ്ങളുമായി ആക്രമിച്ചിട്ടും മാരകമായ മുറിവുകള്‍ ഏറ്റിട്ടും പ്രതികൾക്കെതിരെ പോലീസ് നിസാരവകുപ്പാണ് ചുമത്തിയതെന്ന പരാതിയും ഉയർന്നു കഴിഞ്ഞു. അതേസമയം ഇരുവിഭാഗവും നൽകിയ പരാതിയിൽ കേസെടുത്തെന്നും വിദ്യാർഥി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസിന്റെ വിശദീകരണം . സംഭവം വിവാദമായതോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ മൊഴി മജിസ്ടേറ്റിൻ്റെ സാന്നിധ്യത്തിൽ പോലീസ് രേഖപ്പെടുത്തി.

Advertisement