കൊല്ലം.കഴിഞ്ഞ കുറേനാളുകളായി കൊല്ലം റെയില്‍വേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും ബൈക്ക് മോഷണം നടത്തി വന്ന സംഘത്തെ പോലീസ് പിടികൂടി. ചവറ തെക്കുംഭാഗം, ജെനോവ നിവാസില്‍ ഷിജു (24), മയ്യനാട് താന്നി, സാഗര തീരം ഫ്ളാറ്റില്‍ അഖില്‍ (26), ആശ്രാമം വൈദ്യശാല നഗര്‍ڊ322 പനച്ചിലഴികത്ത് അരുണ്‍ (26), പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെട്ട സംഘമാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊല്ലത്ത് റെയില്‍വേ സ്റ്റേഷന്‍, ആര്‍.എം.എസ്, ഹൈസ്കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ മോഷണം നടത്തി വരുകയായിരുന്നു. ഇരുചക്ര വാഹന മോഷണം വ്യാപകമായതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസിന്‍റെ നിര്‍ദ്ദേശാനുസരണം പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചു നടത്തിവന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കൊല്ലം ബീച്ച്, റെയില്‍വേ സ്റ്റേഷന്‍ പരിസരം, ലിങ്ക് റോഡ്, വിക്ടോറിയ ആശുപത്രി തുടങ്ങീയ വിവിധ സ്ഥലങ്ങള്‍ പ്രത്യേക പോലീസ് സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്.
കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍.ജി യുടെ നേതൃത്വത്തില്‍ എസ്.ഐ രഞ്ജു, സി.പി.ഒമാരായ അഭിലാഷ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.