പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമവും ഭീഷണിയും; വയോധികന്‍ പിടിയില്‍

Advertisement

നെടുമ്പന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്യ്തു. നെടുമ്പന, പുന്നൂര്‍, പനയില്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (72) ആണ് കണ്ണനല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. സ്കൂളിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പുറകേ നടന്ന് ശല്യം ചെയ്യുകയും കുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗീക അതിക്രമം നടത്തുകയും ചെയ്തു.

പെണ്‍കുട്ടി സ്കൂളില്‍ നിന്ന് മടങ്ങി വരുന്നതിനായി കാത്തുനിന്ന ഇയാള്‍ തുടര്‍ന്നും പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം നടത്തുകയും വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കണ്ണനല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജയകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ നജ്മുദ്ദീന്‍, എസ്.സി.പി.ഒ പ്രജീഷ് സി.പി.ഒമാരായ ലാലു, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement