ചവറ. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയില്‍ , മൃതദേഹവുമായി ബന്ധുക്കൾ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.
ചവറ സ്വദേശി അശ്വന്താ(21)ണ് മരിച്ചത്. മകളെ ശല്യം ചെയ്യുന്നു എന്നാരോപിച്ച് കെഎപി ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡര്‍ യുവാവിനെതിരെ ചവറ പോലീസിൽ പരാതി നൽകിയിരുന്നു.
ഉദ്യോഗസ്ഥന്റെ പരാതിയില്‍ ഇന്നലെ ചവറ സ്റ്റേഷനിൽ അശ്വന്തിനെ വിളിച്ചു വരുത്തിയിരുന്നു. അശ്വന്തിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുന്ന സമയത്ത് പെൺകുട്ടി കൈയ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി വിവരം ലഭിച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് അശ്വന്തിനെ വിട്ടയച്ചത്. വീട്ടുകാർക്ക് ഈ വിവരം അറിയില്ലായിരുന്നു. രാത്രി 10.30 ന് സുഹൃത്തുക്കളാണ് അശ്വന്തിനെ വീട്ടിൽ എത്തിച്ചത്. രാവിലെ 7ന് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസിന്‍റെ പീഡനമാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് പ്രതിഷേധം. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും തെറ്റ് കണ്ടെത്തിയാൽ കുറ്റക്കാർക്ക് എതിരെ മാതൃകാപരമായ നടപടി ഉണ്ടാകുമെന്നും ചവറ എം എൽ എ സുജിത്ത് വിജയൻ പിള്ള പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായികരുന്നുവെന്ന് യുവാവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. വിവരങ്ങള്‍ അന്വേഷിച്ചത് മാത്രമാണുണ്ടായതെന്നാണ് പൊലീസിന്‍റെ വിശദീകരണം