ശാസ്താം കോട്ട : കുട്ടികളുടെ വൈജ്ഞാനികവും സർഗാത്മകവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ശാസ്താം കോട്ട ബ്രുക്ക് ഇന്റർനാഷണൽ സ്കൂളിൽ വിവിധങ്ങളായ മേളകൾക്ക് തുടക്കമായി. സംസ്ഥാന ഫയർ ഫോഴ്സ് വകുപ്പുമായി ചേർന്ന് ആപത് ഘട്ടങ്ങളിൽ പ്രവർത്തിക്കേണ്ടതിനും സ്വരക്ഷയ്ക്കുമായി മോക് ഡ്രിൽ, ആകാശക്കാഴ്ചകളുടെ ദൃശ്യവിസ്മയവുമായി പ്ലാനിട്ടോറിയം ഷോ, മക്കാവോ, കോക്ക്ടൈൽ, പൈത്തൻ, ഇഗ്വാന, സ്കിംഗ്, കോണർ, ടിഗു, എന്നീ വ്യത്യസ്തങ്ങളായ ജീവജാലങ്ങളുടെ പ്രദർശനവും അവയുമായുള്ള ഫോട്ടോ സെക്ഷനും ഒപ്പം കുട്ടികളുടെ കരകൗശല, ശാസ്ത്ര, കലാ, മേഖലകളിലെ വൈഭവം വിളിച്ചോതുന്ന പ്രകടനങ്ങളും ബ്രൂക്കിനെ അക്ഷരാർത്ഥത്തിൽ വിസ്മയ ലോകത്തേക്ക് എത്തിക്കുകയാണ്. ഫാ.തോമസ് ചെറുപുഷ്പം ഉദ്ഘാടനം ചെയ്തു. ഫാ. ഡോ ഏബ്രഹാം തലോത്തില്‍അധ്യക്ഷത വഹിച്ചു..
ഇവയ്ക്കെല്ലാം ഒപ്പം എ. ടി. എൽ പ്രൊജക്റ്റിന്റെ ഭാഗമായി റോബോട്ടിക് സാങ്കേതിക വിദ്യയുടെ വിവിധങ്ങളായ പ്രദർശനങ്ങളും ഉണ്ടായിരുന്നു. കൊട്ടിയം ഹോളി ക്രോസ്സ് ആശുപത്രി യുടെ സഹകരണത്തോടെയുള്ള ആരോഗ്യനിർണ്ണയ ക്യാമ്പും മേളയുടെ ഭാഗമായിരുന്നു. ഇ. എൻ റ്റി, പീഡിയാട്രിക്, ജനറൽ മെഡിസിൻ, ഓർത്തോ, ഡയറ്റീഷ്യൻ, ഫിസിയോതെറാപ്പി, ഓഫ്‌താൽ മോളജി എന്നീ വിഭാഗങ്ങളിലായി ആയിരുന്നു ആരോഗ്യനിർണ്ണയം.പത്തോളം ഡോക്ടർ മാരാണ് ക്യാമ്പിന്റെ ഭാഗമായത്.കുട്ടികൾക്കൊപ്പം രക്ഷാകർത്താക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം മേളയെ ജനകീയമാക്കി മാറ്റി.