കിഴക്കേക്കല്ലട .അനധികൃതമായി വിദേശമദ്യം ചില്ലറ വില്പന നടത്തിയ കിഴക്കേക്കല്ലട സ്വദേശി അറസ്റ്റിൽ. കിഴക്കേക്കല്ലട ബംഗ്ലാം ചെരുവ് മുനമ്പത്ത് വീട്ടിൽ ശൈലജനാണ് കിഴക്കേക്കല്ലട പോലീസ് പിടിയിലായത്. ദീർഘനാളുകളായി മദ്യവില്പനയിൽ സജീവമായിരുന്ന ഇയ്യാളെ കിഴക്കേക്കല്ലട പോലീസ് ഏറെ നാളായി നിരീക്ഷിച്ചു വരുകയായിരുന്നു. അര ലിറ്റർ കുപ്പികളിൽ സഹോദരൻ നടത്തുന്ന വർക്ക് ഷോപ്പിന് സമീപം ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇയ്യാളുടെ വിപണന രീതി.
സ്റ്റേഷൻ ഹൗസ് ഓഫീസർ സുധീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ അനീഷ്.ബി, എസ്.ഐമാരായ ഷാജഹാൻ, ജോൺസൺ, ബിന്ദു ലാൽ, സി.പിമാരായ വിനേഷ് ,മനു എന്നിവർ ചേർന്ന് നടത്തിയ മിന്നൽ റെയ്ഡിലാണ് പ്രതി പിടിയിലായത്.നിരവധി അബ്കാരി, അടിപിടി കേസുകളിൽ പ്രതിയാണ് പിടിയിലായ ശൈലജൻ.