മൈനാഗപ്പള്ളി:മൈനാഗപ്പള്ളി കുരുമ്പേലിൽ റോഡിലെ ജനവാസ മേഖലയോട് ചേർന്ന ഏലായിൽ കക്കൂസ് മാലിന്യം തള്ളി.കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യം ഒഴുക്കിയത്.വാഹനത്തിൽ എത്തിച്ച
ശുചി മുറി മാലിന്യം ഹോസ് ഉപയോഗിച്ച് വയലിലേക്ക് ഒഴുക്കുകയായിരുന്നു.അസഹ്യമായ ദുർഗന്ധം കാരണം സമീപത്തെ വീടുകളിൽ കഴിയുന്നവർക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.ഈ പ്രദേശം സ്ഥിരമായി ശുചി മുറി മാലിന്യം തള്ളുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു.രണ്ട് മാസം മുമ്പ് രാത്രിയിൽ മാലിന്യം തള്ളാൻ ശ്രമം നടന്നിരുന്നു.സമീപവാസികൾ എത്തിയപ്പോൾ വാഹനം ഓടിച്ചു പോവുകയായിരുന്നു.രണ്ട് വർഷം മുമ്പ് മാലിന്യം തള്ളിയ വാഹനം പിന്നീട് പോലീസ് പിടികൂടിയിരുന്നു.