അഞ്ചൽ:പെറ്റി കേസിൽ പിഴ അടയ്ക്കുന്നതിന് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന രണ്ടുപേരെ ഏരൂർ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. ഇളവറാംകുഴി കാരുണ്യാലയത്തിൽ വിനോദ് കുമാർ (45), ഏരൂർ തെക്കേ വയൽ രാജീവ് മന്ദിരത്തിൽ രാജീവ് (36) എന്നിവരാണ് പിടിയിലായത്. വിനോദ് കുമാർ 2012 മുതലും രാജീവ് 2018 മുതലും കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
സി.ഐ വിനോദിന്റെ നിർദ്ദേശാനുസരണം ഏരൂർ എസ് ഐ ശരലാലിൻ്റെ നേതൃത്വത്തിൽ എ എസ് ഐ ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ബിജു താജുദ്ദീൻ, അനിമോൻ എന്നിവർ ചേർന്ന് 28ന് രാത്രി നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. പെറ്റി കേസുകളിൽ കോടതിയിൽ ഹാജരാകാതെ നടക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തുടർന്നും ഉണ്ടാകുമെന്ന് എസ് ഐ അറിയിച്ചു.