തേവലക്കര.പരി. മാർ ആബോയെ വിശ്വാസികൾക്ക് അവരവരുടെ രീതിയിൽ ആണ് കാണാൻ കഴിയുന്നതെന്ന് ഫാ.ആമോസ് തരകൻ പറഞ്ഞു.തേവലക്കര കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ആബോയെ മിഷ്യനറിയായി കാണുന്നവരുണ്ട്. സന്താനമില്ലാത്തവർക്ക് സന്താന സൗഭാഗ്യം നൽകുന്നവനാണ്, രോഗികൾക് സൗഖ്യദായകനാണ് ആശ്രിതരുടെ വേദനകള്‍ക്ക് പരിഹാരമാണ് മാര്‍ആബോ. അങ്ങനെ അവരുടെ ഹൃദയത്തിലാണ് മാർ ആബോ എന്ന പരിശുദ്ധൻ വസിക്കുന്നത്.ഫാ ആമോസ് തരകൻ പറഞ്ഞു.
ഫാ. വർഗീസ് വർഗീസ് വചന സന്ദേ ശം നൽകി. ഫെബ്രുവരി ഒന്നിനു മൂന്ന് നോമ്പ് ,രാവിലെ 9.30 ന്,: ധ്യാനം, 10.30 ന് പ്രഭാതനമസ്ക്കാരം വി.കുർബ്ബാന റവ. ഫാ. ജെയിംസ്, നല്ലില (സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, കൊല്ലം)നയിക്കും. വൈകിട്ട് 7നു ഫാ.അലക്സ് ജേക്കബ്, ഫാ.ജോർജ് വർഗീസ് എന്നിവർ വചന സന്ദേശം നൽ കും.
2നു വൈകിട്ട് 7നു ഫാ.ജേ ക്കബ് കോശി വചന സന്ദേശം നൽകും.വൈകിട്ട് 6.00 ന് സന്ധ്യാനമസ്ക്കാരം, ഗാനശുശ്രൂഷ 7.00 ന് റവ.ഫാ.അലക്സ് ജേക്കബ് (ഇടവകാംഗം)നയിക്കുന്ന വചനശുശ്രൂഷ.റവ.ജോർജ്ജ് വർഗ്ഗീസ് (മാർത്തോമ്മാ വലിയപള്ളി, തേവലക്കര) സമർപ്പണ പ്രാർത്ഥന നയിക്കും.