പുനലൂർ തൂക്കുപാലം പുന:രുദ്ധാരണ പണികൾ അവസാന ഘട്ടത്തിൽ;ഉടൻ തുറക്കും

നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയ പുനലൂർ തൂക്കുപാലം.
Advertisement

പുനലൂർ: തൂക്കുപാലത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അവസനഘട്ടത്തിൽ ആണ് അടുത്ത ദിവസങ്ങളിൽ തൂക്കുപാലം സഞ്ചാരികൾക്കായി തുറന്നു നൽകും. നാശോന്മുഖമായ തൂക്കുപാലം അറ്റകുറ്റപണികൾക്കായി കഴിഞ്ഞ രണ്ടു മാസമായി പണികൾ നടന്നുവരികയാണ്.സംസ്ഥാന പുരാവസ്തു വകുപ്പിൻ്റെ സംരക്ഷിത സ്മാരകമാണ് പുനലൂർ തൂക്കുപാലം .നിറം മങ്ങിയതും, തുരുമ്പ് ബാധിച്ചതുമായ ഉരുക്ക് ചങ്ങലകളും കരിങ്കൽ ആർച്ചുകളും ചായം പൂശി മനോഹരമാക്കി മാറ്റി. പാലത്തിൻ്റെ പല സ്ഥലങ്ങളിൽ ഉണ്ടായിരുന്നതായ ആൽമരങ്ങൾ മുറിച്ചുമാറ്റി ദ്രവിച്ച കമ്പികളും, പലകകളും മാറ്റി സ്ഥാപിച്ചു.

ചങ്ങലകളിൽ പച്ച നിറം പൂശി ഇരുവശങ്ങളിലേയും കിണറുകൾ ശുചീകരിച്ചു.ഇതിൻ്റെ ഒക്കെ പണികൾ ഒരാഴ്ചയ്ക്ക് ഉള്ളിൽ അവസാനിക്കുന്നതോടെ അടഞ്ഞുകിടന്ന തൂക്കുപാലം തുറക്കപ്പെടും. കിഴക്കന്‍മേഖലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രമാണ് പുനർജനിക്കുന്നത്.എന്നാൽ ഇതിനോട് ചേർന്നുള്ള പാർക്കും മറ്റും ഇന്നും അനാഥാവസ്ഥയിൽ ആണ്.