പങ്കാളിത്ത പെൻഷൻ പിൻവലിക്കണം:കെ.പി.എസ്.ടി.എ

Advertisement

കരുനാഗപ്പള്ളി:
അധ്യാപനം സമൂഹത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഒരു തൊഴിലായി മാറിക്കൊണ്ടിരിക്കുകയാണന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സി.ആർ. മഹേഷ് എം.എൽ .എ
കെ.പി.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപജില്ല പ്രസിഡന്റ് അനീസ് അധ്യക്ഷനായി.
പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും അധ്യാപന നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, ഭിന്നശേഷി സംവരണം പരിഹരിച്ച് അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, മുടങ്ങി കിടക്കുന്ന പി.എസ്.സി അധ്യാപക നിയമനം നടത്തുക, പ്രീ പ്രൈമറി അധ്യാപകർക്ക് ശമ്പള സ്കെയിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങളും സമ്മേളനം പാസാക്കി.
പി.മണികണ്ഠൻ, വൈ.നാസറുദ്ദീൻ, ബിനോയി ആർ കല്പകം , വിനോദ് പിച്ചിനാട്ട്, എ.എം.ലാൽ , കെ.ബാബു, ജെ.ഹരിലാൽ, ദീപ്തി, അനിൽ കുമാർ , വൈ. ഷിബു , പ്രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ :
പ്രസിഡന്റ് ഐ. അനീസ്
സെക്രട്ടറി : എ.എം. ലാൽ
ട്രഷറർ : സി. പ്രതീഷ് കുമാർ

Advertisement