കരുനാഗപ്പള്ളി .തൊടിയൂർ വലിയതുറക്കടവ് ഭാഗത്ത് കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ് മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2.229 ഗ്രാം MDMA യും 12 ഗ്രാം ഗഞ്ചാവും കൈവശം വച്ച കുറ്റത്തിന് കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ വേങ്ങറ തറയിൽ പടീറ്റതിൽ ആൽവിൻ വി ജോർജ് (20 വയസ്) എന്നയാളെ കസ്റ്റഡിയിൽ എടുത്ത് പ്രതിയാക്കി അറസ്റ്റ് ചെയ്ത് NDPS കേസ് എടുത്ത് ബഹു.കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു. പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണവും പരിശോധനയും നടത്തുമെന്നും കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദ് അറിയിച്ചു.
വലിയതുറക്കടവ് ഭാഗത്തു നിന്നും 9ഗ്രാം ഗഞ്ചാവുമായി തൊടിയൂർ വില്ലേജിൽ വേങ്ങ മുറിയിൽ അജിത് ഭവനംവീട്ടിൽ തുളസി മകൻ അഖിൽ (22) എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. കൂടാതെ പാവുമ്പ ഭാഗത്ത് ചത്തിയറ നിന്നും വിദേശമദ്യം കച്ചവടം ചെയ്ത കുറ്റത്തിന് കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക് പുലിക്കുളം മുറിയിൽ അനിൽ ഭവനം വീട്ടിൽ ഗോപാല കൃഷ്ണൻ മകൻ ഗോപൻ എന്ന് വിളിക്കുന്ന അനിൽ കുമാറിനെ (39), 10 ലിറ്റർ വിദേശമദ്യവും 800 രൂപ തൊണ്ടി മണിയുമായി അറസ്റ്റ് ചെയ്ത് ബഹു കോടതിയിൽ ഹാജരാക്കി പ്രതിയെ ബഹുകോടതി റിമാണ്ട് ചെയ്തിട്ടുള്ളതാണ്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.എ.അജയകുമാർ, കെ വി എബിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ ബാബു കെ. സന്തോഷ് എസ് അഖിൽ, ആർ അൻഷാദ് എസ്, എന്നിവർ പങ്കെടുത്തു.