സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പഞ്ചദിന സത്യ ഗ്രഹം ആരംഭിച്ചു

Advertisement

ശാസ്താംകോട്ട. പതിനൊന്നു ശതമാനം ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഉടൻ വിതരണം ചെയ്യുക, മെഡിസിപ് അപാകത പരിഹരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട സബ് ട്രഷറിക്ക് മുന്നിൽ പഞ്ച ദിന സത്യഗ്രഹം അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ്‌ കുഞ്ഞ് ഉത്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗ ൺസിൽ അംഗങ്ങളായ, സുധാകരപണിക്കർ, ശൂരനാട് വാസു, ഡി. ബാബുരാജൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. സോമൻപിള്ള, നേതാക്കളായ, അബ്ദുൽ സമദ്, ശാമുവൽ തരകൻ,ശങ്കര പിള്ള,ഡോ. എം. എ. സലിം, സൈറസ്പോൾ, വി. എൻ. സദാശിവൻപിള്ള,വി.പ്രകാശ്കുമാർ ജോൺപോൾ സ്റ്റഫ്, ദേവരാജൻ, രാജിവ് പുത്തൂർ,എച്. എ. സലിം, എന്നിവർ സംസാരിച്ചു. സുരേഷ് ബാബു സ്വാഗതവും, നാസർഷാ നന്ദിയും പറഞ്ഞു.