തേവലക്കരയില്‍ മാര്‍ആബോയുടെ ഓര്‍മ്മപെരുനാളിന് ആയിരങ്ങള്‍
തേവലക്കര. വിശ്വാസത്തോടെ മുന്നിലുള്ള തടസങ്ങളെ നേരിടാനാകണമെന്ന് റവ.ഫാ.അലക്സ് ജേക്കബ് പറഞ്ഞു. മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ആബോ ഓര്‍മ്മപെരുനാള്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച തേവലക്കര കൺവഷൻ 2023ല്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു സമൂഹത്തില്‍ പെരുകുന്നത് വിശ്വാസമില്ലായ്മയാണ്. മാതാപിതാക്കളെ കുട്ടികള്‍ക്കും കുട്ടികളെ മാതാപിതാക്കള്‍ക്കും വിശ്വാസമില്ലാതെ വരിക, അധ്യാപകനെ വിദ്യാര്‍ഥിക്കും തിരിച്ചും വിശ്വാസമില്ലാതെ വരിക, തൊഴിലാളിയെ മുതലാളിക്കും തിരിച്ചും വിശ്വാസമില്ലാതെ വരിക ഭാര്യയെ ഭര്‍ത്താവിനും തിരിച്ചും വിശ്വാസമില്ലാതെ ആകുക എന്നിങ്ങനെയാണ് സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നതെന്നും ഈശ്വര വിശ്വാത്തോടെ തടസങ്ങളെ നേരിടാനാണ് പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

റവ.ജോർജ് വർഗ്ഗീസ് (മാർത്തോമ്മാ വലിയപള്ളി, തേവലക്കര) സമർപ്പണ പ്രാർത്ഥന നടത്തി. സന്ധ്യാനമസ്ക്കാരം,ഗാനശുശ്രൂഷ,
എന്നിവയും നടന്നു. നാളെ(2-2)രാവിലെ 6.45 ന് പ്രഭാതനമസ്ക്കാരം,
റവ. ഫാ. എം.ഒ.ജോൺ (മുൻ വൈദിക ട്രസ്റ്റി)വി.കുർബ്ബാന നയിക്കും. 10.30 ന് : അഖണ്ഡ പ്രാർത്ഥന.12.00 ന് : ഉച്ച നമസ്ക്കാരം, നേർച്ചകഞ്ഞി. വൈകിട്ട് 6.00 ന് സന്ധ്യാനമസ്ക്കാരം, ഗാനശുശ്രൂഷ 7.30 ന്
വചനശുശ്രൂഷ റവ.ഫാ.ജേക്കബ് കോശി, പുത്തൂർ സമർപ്പണ പ്രാർത്ഥന എന്നിവ നടക്കും