വില്‍പ്പനയ്ക്കായി സൂക്ഷിച്ച 50 ലിറ്റര്‍ വിദേശ മദ്യവുമായി പ്രതി പോലീസ് പിടിയില്‍

Advertisement

ഇരവിപുരം. പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുന്തലത്താഴം പഞ്ചായത്ത്വിള മേഖലയില്‍ അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ വിദേശ മദ്യവുമായി പ്രതി പോലീസ് പിടിയില്‍. പുന്തലത്താഴം, പ്ലാവിള വീട്ടില്‍, സുജിത്ത്(40) ആണ് ദീര്‍ഘകാലമായി ഇരവിപുരം പോലീസും ജില്ലാ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിവന്ന നീരിക്ഷണത്തിനൊടുവില്‍ പിടിയിലായത്.

ഡ്രൈ ഡേ മുന്‍കൂട്ടി കണ്ട് പല തവണകളിലായി വാങ്ങി സൂക്ഷിച്ച 99 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്. കൊല്ലം പുന്തലത്താഴം പഞ്ചായത്ത് വിള ഭാഗത്ത് ഇലക്ട്രിക്കല്‍ കട നടത്തുന്ന പ്രതി പലപ്പോഴായി ബീവറേജ്സ് കോര്‍പറേഷന്‍റെ ഔട്ട്ലെറ്റ്കളില്‍ നിന്നും വാങ്ങിശേഖരിച്ചു വന്നിരുന്ന മദ്യം ഡ്രൈ ഡേ ദിനങ്ങളില്‍ ഇരട്ടി വിലക്ക് വില്‍പ്പന നടത്തി വരുകയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിവന്ന നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. അര ലിറ്ററിന്‍റെ 98 കുപ്പികളും, ഒരു ലിറ്ററിന്‍റെ 1 കുപ്പിയും അടക്കം 50 ലിറ്റര്‍ വിദേശ മദ്യമാണ് പ്രതിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തത്.

കൊല്ലം എ.സി.പി അഭിലാഷിന്‍റെ മേല്‍നോട്ടത്തിലും ഇരവിപുരം ഇന്‍സ്പെക്ടര്‍ അജിത്ത്കുമാറിന്‍റെ നേതൃത്വത്തിലും ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ആര്‍ ജയകുമാര്‍, ഇരവിപുരം എസ്.ഐ ദിലീപ്, സി.പി.ഓ മാരായ വിഷ്ണു, വിക്ടര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ ബൈജു ജെറോം, സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement