ശാസ്താംകോട്ട. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഒരു ഹെല്‍ത്ത് കാര്‍ഡു നേടാന്‍ എന്തു ചെയ്യണം, കരുനാഗപ്പള്ളിയിലും കുന്നത്തൂരിലും പല നിയമം. ഇതുമായി ബന്ധപ്പെട്ട് സൈറ്റില്‍ പറയുന്ന ടെസ്റ്റുകള്‍ പലതും സര്‍ക്കാരാശുപത്രിയിലില്ല, കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായിരുന്നത് ഇപ്പോഴില്ല. ഒരാശുപത്രിയില്‍ വേണ്ട ടെസ്റ്റുകളല്ല അടുത്ത ആശുപത്രിയില്‍ തൊഴിലാളികളും തൊഴിലുടമകളും വലയുന്നു. കരുനാഗപ്പള്ളിയില്‍ താലൂക്കാശുപത്രിയില്‍ ഉണ്ടായിരുന്ന ടെസ്റ്റാണ് എച്ച് എ വി 225 രൂപയായിരുന്നു ചാര്‍ജ്ജ്, ഇന്ന് അതു പുറത്തു ചെയ്യണമെന്നാണ് പറയുന്നത്പുറത്ത് ലാബില്‍ അതിന് 700 രൂപയാണ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ വേറേ ചിലപരിശോധനകളാണുള്ളത്. മൈനാഗപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വേണ്ടത് വേറേ ടെസ്റ്റുകള്‍. ഉന്നതാധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ നിര്‍ദ്ദേശം ലഭിക്കാത്തതുപോലെയാണ് ഐകരൂപ്യമില്ലാത്ത കാര്‍ഡു നല്‍കല്‍.
നിയമം കടുപ്പിക്കുന്നത് എപ്പോഴാണെന്നറിയാതെ തൊഴിലുടമകളും തൊഴിലാളികളും നെട്ടോട്ടമാണ്. തൊഴിലുടമകളാണ് തൊഴിലാളികള്‍ക്കുവേണ്ടി പലയിടത്തും പണം മുടക്കുന്നത്. എന്നാല്‍ അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ കാര്‍ഡു കിട്ടിയാല്‍ എത്രദിവസം നില്‍ക്കുമെന്ന ഉറപ്പുമില്ല. ഏതെങ്കിലും വിശേഷം വന്നാലോ അല്പം കൂടുതല്‍ വേറേ കിട്ടിയാലോ സ്ഥലം വിടുന്നവരാണ് ഏറെയും. ഏറെ മിനക്കെട്ട് ഇവര്‍ക്ക് കാര്‍ജഡ് നേടുന്നതിന്റെ ബുദ്ധിമുട്ടിലാണ് ഹോട്ടലുടമകള്‍.
അതേസമയം വളരെ മോശപ്പെട്ട സാഹചര്യത്തില്‍ ജീവിക്കുന്ന അന്യസംസഥാനതൊഴിലാളികളില്‍ പലര്‍ക്കും പകര്‍ച്ചവ്യാഥി അടക്കമുള്ള രോഗസാധ്യത ഒഴിവാക്കാനാവില്ല. അതിനിടയിലാണ് കൈക്കൂലി നല്‍കിയാല്‍ ഏതു സര്‍ട്ടിഫിക്കറ്റും കിട്ടുമെന്ന പുതിയ ഭീഷണി.
എന്നാല്‍ ഇതൊന്നുമല്ല കൃത്യമായ ബോധവല്‍ക്കരണവവും ശരിയായ പരിശോധനയും ആണ് വേണ്ടതെന്ന വാദമുണ്ട്. പല വിഭാഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ചചെയ്ത് ഉപകാരപ്രദവും മനുഷ്യസാധ്യവുമായ പരിഹാരം നിര്‍ദ്ദേശിച്ച് നടപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്.
പൊതു ജനാരോഗ്യമാണ് വിഷയം എന്നതിനാല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കൃത്യമായ മേല്‍നോട്ടത്തില്‍വേണം പരിശോധനയും സര്‍ട്ടിഫിക്കറ്റ് നല്‍കലെമെന്നുമാണ് അഭിപ്രായം. നിലവിലെ രീതി കുറെ ലാബുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കാശുകിട്ടാനുള്ള ഒരു വഴിമാത്രമായി മാറി. കൈക്കൂലിനല്‍കി സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ എന്ത് ഗുണമെന്ന് ചോദ്യവും ഉയരുന്നു.