കരുനാഗപ്പള്ളി. ഐ.ആർ.ഇ. അയണി വേലിക്കുളങ്ങര വില്ലേജിൽ ബിനാമിയെ വച്ച് രജിസ്റ്റർ ചെയ്ത ഭൂമിയിൽ ഖനനം നടത്തുന്നതിന്റെ മുന്നോടിയായി അതിർത്തിയിൽ വേലി കെട്ടുന്നത് തടസപ്പെടുത്തി അയണി വേലിക്കുളങ്ങര ജനകീയ സമര സമിതി ഖനനനീക്കം തടഞ്ഞു. കഴിഞ്ഞ 11 – വർഷമായി അയണി വേലിക്കുളങ്ങര വില്ലേജിനെ ഐ.ആർ.ഇ യുടെ ഖന മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി സമരത്തിലാണ്.
ആലപ്പാട്ടെ വെള്ളനാതുരുത്തിൽ ഖനനം നടത്തി ഒരുനാടിനെ ശിഥിലമാക്കിയതു പോലെ ഒരു ജനതയെ വഴിയാധാരമാക്കാനുള്ള ഐ.ആർ.ഇ.യുടെനീക്കം ജനങ്ങളെ അണിനിരത്തി എന്തു വില കൊടുത്തും തടയുമെന്ന് ജനകീയ സമരസമിതി നേതാക്കൾ പറഞ്ഞു.
പ്രതിരോധ സമരത്തിൽ സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ്, ജനറൽ കൺവീനർജഗത് ജീവൻ ലാലി. ട്രഷറർസനൽ തുപ്പാശ്ശേരി, കൗൺസിലർ മഹേഷ് ജയരാജ് സമരസമിതി നേതാക്കളായ ജി. സാബു , തയ്യിൽ തുളസി, ഹരി ലാൽഎന്നിവർ നേതൃത്വം നൽകി.