തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റ് വിഹിതം വെട്ടി കുറച്ച കേന്ദ്ര സർക്കാർ നടപടി പുന:പരിശോധിക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്

Advertisement

ശാസ്താംകോട്ട.തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റ് വിഹിതം വെട്ടി കുറച്ച കേന്ദ്ര സർക്കാർ നടപടി പുന:പരിശോധിക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. ഓരോ വർഷവും വിഹിതം വർദ്ധിപ്പിക്കുകയാണ് നാളിത് വരേയും ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞതിൽ നിന്നും 29,400 കോടി രൂപയാണ് വെട്ടി കുറച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം 89,000 കോടി നൽകിയിരുന്നത് ഇത്തവണ 60,000 കോടിയായി ചുരുക്കി.

തൊഴിൽ ആവശ്യപ്പെട്ടവരുടെ എണ്ണം വർദ്ധിച്ചത് മറച്ച് വെച്ചാണ് ധനമന്ത്രി വിഹിതം വെട്ടി കുറച്ചത്. കഴിഞ്ഞവർഷം തൊഴിൽ ആവശ്യപ്പെട്ടവരുടെ എണ്ണം 3.07 കോടിയായിരുന്നെങ്കിൽ ഈ വർഷം 6.49 കോടിയായി വർദ്ധിച്ചിട്ടും ധനമന്ത്രി നിർമ്മലാ സീത രാമൻ ലേക സഭയിൽ പറഞ്ഞത് തൊഴിൽ ആവശ്യപെട്ടവരുടെ എണ്ണം കുറഞ്ഞു എന്നാണ്. തൊഴിൽ ദിനവും കൂലിയും വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നവരെ നിരാശപെടുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കുവാനും കമ്മിറ്റി തീരുമാനിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. തുണ്ടിൽ നൗഷാദ്, വി. വേണുഗോപാല കുറുപ്പ്,തടത്തിൽ സലിം, കാഞ്ഞിരവിള അജയകുമാർ പി.കെ.രവി ,പി.എം. സെയ്ദ് , ബിനു മംഗലത്ത്, ശ്രീകുമാർ കണ്ണമം,മിനി സൂര്യകുമാർ , ഉമാദേവി, ബി. ത്രിതീപ് കുമാർ , റെജി കുര്യൻ,ബിജു രാജൻ, സന്തോഷ് പഴവറ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement