കൊല്ലം :- സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജ്വാല വിമൻസ് പവർ സമ്മാനിക്കുന്ന ജ്വാലാമുഖി പുരസ്‌കാരം സാമൂഹ്യ പ്രവർത്തക ജെയിൻ ആൻസിൽ ഫ്രാൻസിസിന്. കൊല്ലം കരുതൽ മ്യൂസിക് അക്കാഡമി ഹാളിൽ ഫെബ്രുവരി നാല് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന അവാർഡ്ദാന ചടങ്ങ് കൊല്ലം മേയർ പ്രസന്ന എണസ്റ്റ് ഉദ്ഘാടനം ചെയ്യും.
ജ്വാല വിമൻസ് പവർ പ്രസിഡന്റ് ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തും.അഡ്വ. ബിന്ദു കൃഷ്ണ, ഹണി ബെഞ്ചമിൻ, എസ് ഐ പ്രതിഭ നായർ, ജ്വാല ഭാരവാഹികളായ മിനിമോൾ, സോജാ ലീൻ ഡേവിഡ്,കസ്തൂരി ജോസഫ് എന്നിവർ സംസാരിക്കും.
കവികളായ ഉമ സാന്ദ്ര,ഹിൽഡ ഷീല, ഉപാസന നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ആനി പി. അലക്സാണ്ടർ,പട്ടത്താനം വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് ജൂഡിത് ലത, ഇന്റർനാഷണൽ അത്ലറ്റ് & സൈക്ലിസ്റ്റ് ശ്രീന വി.,ഇന്റർനാഷണൽ യോഗ ഗോൾഡ് മെഡലിസ്റ്റ് ആദിത്യ ബിജു,അംഗനവാടി വർക്കർ പൂർണിമ ഡി , ട്രാഫിക് വാർഡനും ഓട്ടോ ഡ്രൈവറുമായ യമുന,ഫോക്ലോർ പുരസ്കാര ജേതാവും ലോട്ടറി കച്ചവടക്കാരിയുമായ രേണുക, പെട്രോൾ പമ്പിൽ പെട്രോൾ അടിക്കുന്ന 70 വയസുള്ള പ്രഭാവതി എന്നിവരെയും ചടങ്ങിൽ ആദരിക്കും.