കൊല്ലം കലക്ട്രേറ്റിൽ ബോംബ് ഭീഷണി,വ്യാപക പരിശോധന

Advertisement

കൊല്ലം. കലക്ട്രേറ്റിൽ ബോംബ് ഭീഷണി.ഭീഷണി സന്ദേശ എത്തിയത് കത്തിലൂടെ. 12.10 നാണ് കലക്ടർക്ക് ഭീഷണിക്കത്ത് കിട്ടിയത്.
ഏഴ് ഇടങ്ങളിൽ സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.വെസ്റ്റ് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ജീവനക്കാരെ ഒഴിപ്പിച്ച് വ്യാപക പരിശോധന നടത്തി.പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
റേപ്പി,ചന്ദനത്തോപ്പ് എന്നയാളുടെ പേരിലാണ് കത്തയച്ചിരുന്നത്. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി.