തേവലക്കര.ഇന്ന് ഈ ലോകത്തിൽ കൊറോണയും യുദ്ധ ഭീതിയും അടക്കമുള്ള ഭീഷണികള്‍ വരാതിരിക്കാന്‍ നാം എന്തു നന്മചെയ്തുവെന്ന് ചിന്തിക്കണമെന്ന് കൊല്ലം ഭദ്രാസന സെക്രട്ടറി റവ. ഫാ. പിടി ഷാജന്‍ പറഞ്ഞു. മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ മാര്‍ആബോയുടെ ഓര്‍മ്മപെരുനാളിനോടനുബന്ധിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു പാട് ഭീഷണികളില്‍ ഇങ്ങനെ ബുദ്ധിമുട്ടി നിൽക്കുന്ന സമയത്ത് ദൈവത്തിൻറെ കോടതിയിൽ എത്തി എത്രമാത്രം നിഷ്കളങ്കമായി നാം നടന്നു എന്ന് പറയാൻ കഴിയണം.. നീതിയും ന്യായത്തെയും തുക്കി നോക്കുമ്പോൾ നമ്മൾ എവിടെയാണ് നിൽക്കുന്നത് എന്ന് ഓരോ മനുഷ്യനുംവിലയിരുത്തേണ്ടത് ആവശ്യമാണ്. കോവിഡ് സമയത്ത് നാം ശീലിച്ച അടക്കവും ഒതുക്കവും മറികടന്ന് പല ഇരട്ടിയായി ആര്‍ഭാടവും ധൂര്‍ത്തും മോശപ്പെട്ട പ്രവര്‍ത്തികകളും നടക്കുകയാണ്. കോവിഡ് അല്ല ഒരു ലോകയുദ്ധം തന്നെ വന്നില്ലെങ്കിലേ അല്‍ഭുതപ്പെടാനുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് വി.മുന്നിന്മേൽ കുർബ്ബാനക്ക് റവ.ഫാ.ജോൺ വർഗ്ഗീസ്, തുവയൂർ,റവ.ഫാ.ജോബ്. എം.കോശി റവ. ഫാ. ആരോൺ ജോയ് എന്നിവര്‍ നേതൃത്വം നല്‍കി
ധ്യാനം റവ.ഫാ.ജോൺ വർഗ്ഗീസ് കൂടാരത്തിൽ നയിച്ചു
12.00 ന്: ഉച്ച നമസ്ക്കാരം, നേർച്ചകഞ്ഞി : സന്ധ്യാനമസ്ക്കാരം, ഗാനശുശ്രൂഷ എന്നിവ നടന്നു.
സമർപ്പണ പ്രാർത്ഥനയും നടന്നു. നാളെ രാവിലെ 6.45 ന് പ്രഭാതനമസ്ക്കാരം, വി.മുന്നിന്മേൽ കുർബ്ബാനക്ക്
റവ.ഫാ.മാത്യൂസ് തട്ടാരുതുണ്ടിൽ റവ.ഫാ.ജോൺ.റ്റി.വർഗ്ഗീസ് കുളക്കട റവ. ഫാ. ബിജോയ്.സി.പി നേതൃത്വം നല്‍കും
10.00 ന് : ക്രിസ്തുവിനൊപ്പം കുരുന്നുകൾ (സണ്‍ഡേ സ്കൂൾ കുട്ടികൾക്കുവേണ്ടി
ഉദ്ഘാടനംറവ. ഫാ. ഫിലിപ് തരകൻ (ഇടവകാംഗം) (മർത്തമറിയം സമാജം കേന്ദ്ര വൈസ് പ്രസിഡന്റ്)
ക്ലാസ് നയിക്കുന്നത് : റവ.കെവിൻ വർഗ്ഗീസ് പുനലൂർ, 12.00 ന് : ഉച്ച നമസ്ക്കാരം, നേർച്ചകഞ്ഞി
ഉച്ചയ്ക്ക് 2.00 ന് : ശുശ്രൂഷകസംഗമം (ശുശ്രൂഷകസംഘത്തിന്റെ തേവലക്കര ഗ്രൂപ്പ് സമ്മേളനം)
അദ്ധ്യക്ഷൻ: റവ.ഫാ. ആൻഡ്രൂസ് വർഗ്ഗീസ് തോമസ് (AMOSS മെത്രാസന വൈ പ്രസിഡന്റ്)
ഉദ്ഘാടനം :കൊല്ലം മെത്രാസന സെക്രട്ടറി റവ. ഫാ.പി.റ്റി. ഷാജൻ
മുഖ്യസന്ദേശം: റവ.ഫാ.വി.ജി.കോശി വൈദ്യൻ നല്‍കും.വൈകിട്ട് 6.00 ന് സന്ധ്യാനമസ്ക്കാരം, ഗാനശുശ്രൂഷ എന്നിവ നടക്കും
7.30 ന് വചനശുശ്രൂഷ മെർലിൻ.റ്റി.മാത്യു നയിക്കും. കാൻഡിൽ പ്രയർ റവ.ഫാ.ജോൺ ഗീവർഗ്ഗീസ് നയിക്കും