
ശൂരനാട് : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കൊയ്ത്തുത്സവം
നടത്തി.ഓണമ്പള്ളി ഏലായിൽ 40 ഏക്കർ പാടത്താണ് കൊയ്ത്ത് നടത്തിയത്.നൂറു മേനി വിളവാണ് ഇക്കുറി കൊയ്തെടുത്തത്.ശൂരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു.എലാ സമിതി കൺവീനർ അഖിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്,അമ്പിളി ഓമനക്കുട്ടൻ,എ.ഡി.എ ഷാനിത,കൃഷി ഓഫീസർ ആക്സൺ.പി.കുഞ്ഞച്ചൻ,പാടശേഖര സമിതി ഭാരവാഹികളായ അജി,രാജീവ് പനങ്ങാട്ട് എന്നിവർ പങ്കെടുത്തു.