ശാസ്താംകോട്ട ബ്ലോക്കിൽ
ആയുർ പാലിയം പദ്ധതിക്ക് തുടക്കമായി

Advertisement

ശാസ്താംകോട്ട : ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ആയുർ പാലിയം പദ്ധതിക്ക് ശാസ്താംകോട്ട ബ്ലോക്കിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഡോ.പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 11ബ്ലോക്കുകളിലും നടപ്പാക്കുന്ന സാന്ത്വന പദ്ധതിയാണ് ആയുർ പാലിയം.പദ്ധതിയിൽ ഓരോ ബ്ലോക്കിലും ഒരു വാഹനം,ഡോക്ടർ, നഴ്സ്, തെറാപ്പിസ്റ്റ് എന്നിവർ അടങ്ങുന്ന സംഘം സ്വാന്തനം ആവശ്യമുള്ള രോഗികളെ സന്ദർശിച്ചു ആയുർവേദ ചികിത്സ നൽകും.

പാലിയേറ്റിവ് രംഗത്ത് മികച്ച പ്രവർത്തി പരിചയമുള്ള സംഘമാണ് വീടുകളിൽ എത്തുക. ബ്ലോക്ക്‌ പ്രസിഡന്റ്‌ അൻസർ ഷാഫി അധ്യക്ഷത വഹിച്ചു.ഡോ. പ്രദീപ്‌ കുമാർ,ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ഗീതാ കുമാരി,പഞ്ചായത്ത്‌ പ്രസിഡന്റ് ആർ.ഗീത,സ്ഥിരം സമിതി അധ്യക്ഷൻ സനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement