തേവലക്കര . നുറുങ്ങിയ ഹൃദയം ഉള്ളവരാണെങ്കിലേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാനാവൂ എന്ന് മെര്‍ലിന്‍ ടി മാത്യു പറഞ്ഞു. മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ മാര്‍ആബോയുടെ ഓര്‍മ്മപെരുനാളിനോടനുബന്ധിച്ച തേവലക്കര കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
നമ്മുടെ കാഴ്ചപ്പാടുകൾ മാറണം കാഴ്ചപ്പാടുകൾ മാറിയാല്‍ മാനസാന്തരം ഉണ്ടാവും. മാനസാന്തരം ഉണ്ടെങ്കിൽ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ കടക്കുവാൻ പറ്റൂ. ഹൃദയശുദ്ധിയുള്ളവർക്ക് മാത്രമേ സ്വർഗ്ഗത്തിൽ സ്ഥാനമുള്ളൂ. മെര്‍ലിന്‍ മാത്യു പറഞ്ഞു.
രാവിലെ “ക്രിസ്തുവിനോടൊപ്പം കുരുന്നുകൾ ” സൺഡേ സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള പരിപാടി റവ.ഫാദർ ഫിലിപ്പ്തരകൻ ഉദ്ഘാടനം ചെയ്തു. റവ.കെവിൻ വർഗീസ് പുനലൂർ, ക്ലാസ് നടത്തി.ഉച്ചയ്ക്ക് രണ്ടുമണിക്ക് ശുശ്രൂഷകസംഗമം തേവലക്കര ഗ്രൂപ്പ് സമ്മേളനം റവ.ഫാ. പിടി ഷാജൻ ഉദ്ഘാടനം ചെയ്തു. റവ. ഫാദർ ആൻഡ്രൂസ് വർഗീസ് തോമസ് അധ്യക്ഷത വഹിച്ചു.
ബിജു പന്തപ്ലാവ് മുഖ്യ സന്ദേശം നല്‍കി.
സന്ധ്യ നമസ്കാരം വചന ശുശ്രൂഷ എന്നിവ നടന്നു. നാളെ അഞ്ചാം തീയതി ഞായറാഴ്ച വിശുദ്ധ മുന്നിൽ കുർബാന 9 30ന് ഇടവക ദിനവും അദ്ധ്യാത്മിക സംഘടനയുടെ വാർഷികവും മുഖ്യ സന്ദേശം അഭിവന്ദ്യ ഡോക്ടർ ജോസഫ് ദിവന്യാസിയോസ് മെത്രാപോലീത്ത യോഗത്തിൽ ഫാദർ ഡോ. കെ എം കോശി വൈദ്യൻ ഫാ. സിബിൻ തേവലക്കര ഡോ. നിസാർ തോമസ് , മേഴ്സി ഫിലിം എന്നിവരെ ആദരിക്കുന്നതും ആണ് .ആത്മീയ സംഘടനകളുടെ റിപ്പോർട്ട് ഇടവക സെക്രട്ടറി ജോൺ വൈദ്യൻ അവതരിപ്പിക്കും രണ്ടുമണിക്ക് മാർ ആ ബോ എക്കുമെനിക്കൽ ക്വിസ് മത്സരം സിബിൻ തേവലക്കര ഉദ്ഘാടനം നിർവഹിക്കും. .
സാധാരണ പരിപാടിക്ക് പുറമെ 6 30ന് “എഫഥാ 2023 ” . ഉദ്ഘാടനം ‘ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലിത്താ നിര്‍വഹിക്കും .