വിശ്വാസവിശുദ്ധിയിൽ മയ്യത്തുങ്കര ഉറൂസ്

Advertisement


പോരുവഴി: വിശ്വാസവിശുദ്ധിയിൽ ഒത്തുചേർന്ന നാനാജാതി മതസ്ഥരായ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മയ്യത്തും കര ഉറൂസിന് തുടക്കമായി. നേർച്ച അർപ്പിക്കാനും, പ്രാർത്ഥനകൾ നടത്തുവാനും എത്തിയവരെക്കൊണ്ട് ദർഗാ ശെരിഫും പരിസരവും ജനനിബിഡമായി. ഉറൂസീനോട് അനുബന്ധിച്ചു നടക്കുന്ന വ്യാപാരവിപണന മേള യിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആട്, കോഴി, പട്ട്, തിരി, വിളക്ക് എന്നിവയാണ് വിശ്വാസികൾ നേർച്ചയായി അർപ്പിക്കുന്നത്. ഷാഫി, ഹനഫി ജമാഅത്തുകൾ സംയുക്തമായി ആതിഥ്യമരുളുന്ന ഉറൂസിന് നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുണ്ട്

Advertisement