മൈനാഗപ്പള്ളി. തെക്കൻ മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം ഗവ.എൽ പി എസ്
വിദ്യാർത്ഥികളും അദ്ധ്യാപകരും മണ്ണൂർക്കാവ് കഥകളി കേന്ദ്രം സന്ദർശിച്ചു. മുരളി കണ്ട കഥ കളി എന്ന ഡോ: അമ്പലപ്പുഴ ഗോപകുമാറിൻ്റെ ലേഖനം മലയാള പുസ്തകത്തിൽ കുട്ടികൾ പഠിക്കുന്നുണ്ട്
ചവറ എസ് എസ് കെ &ബി ആർ സി നടപ്പാക്കുന്ന ഇല പ്രൊജക്റ്റിൻ്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. കേളികൊട്ടിൻ്റെ നാട്ടിലൂടെ എന്ന പരിപാടിയുടെ ഭാഗമായി നാടിൻ്റെ സാംസ്ക്കാരിക ചരിത്രം മനസിലാക്കുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം. കലാമണ്ഡലം പ്രശാന്ത് മുദ്രകളും ചടങ്ങുകളും പരിചയപ്പെടുത്തി ക്ഷേത്ര ഭരണ സമിതി അംഗം അനിൽ കുമാർ ,സീനിയർ അസിസ്റ്റൻ്റ് പ്രിയ ,പ്രോഗ്രാം കോർഡിനേറ്റർ ജ്ഞാന കല , അദ്ധ്യാപകരായ അശ്വതി ,റസീന എന്നിവരും പരിപാടിയില്‍ ഭാഗഭാക്കായി