തേവലക്കര. മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയിലെ വിശുദ്ധ മാര്‍ആബോയുടെ ഓര്‍മ്മപ്പെരുനാളിന് വിശ്വാസികളുടെ തിരക്കേറി.നാടിന്‍റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് വിശുദ്ധന്‍റെ കബറില്‍പ്രാര്‍ഥിക്കാനും പെരുനാള്‍ ചടങ്ങുകളില്‍ പങ്കെടുക്കാനും എത്തുന്നത്. ഇന്ന് രാവിലെ വി.മൂന്നിന്മേൽ കുർബ്ബാനക്ക്അഭി.ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ (കൊല്ലം മെത്രാസനം) വെരി. റവ. എം. അലക്സാണ്ടർ വൈദ്വൻ കോർ എപ്പിസ്കോപ്പ (ഇടവകാംഗം),വെരി.റവ.ജോൺ.സി.വർഗ്ഗീസ് കോർ എപ്പിസ്കോപ്പ പട്ടാഴി എന്നിവര്‍ നേതൃത്വം നല്‍കി.
ഇടവകദിനവും അദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും വിശ്വാസികളുടെ പങ്കാളിത്തത്തോടെ നടന്നു.
അഭി.ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ മുഖ്യസന്ദേശം നല്‍കി.
പഴയ സെമിനാരി ഗവേണിംഗ് ബോർഡ് അംഗം റവ.ഫാ.കെ.എം. കോശിവൈദ്യൻ ,മർത്തമറിയസമാജം കേന്ദ്ര വൈസ് പ്രസിഡന്റ് റവ.ഫാ.ഫിലിപ്പ് തരകൻ ,.കൊല്ലം ഭദ്രാസന കൗൺസിൽ അംഗം സിബിൻ തേവലക്കര ,സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലർ ഡോ.സിസാ തോമസ്,MOMS തേവലക്കര ഗ്രൂപ്പ് ഓർഗനൈസർ മേഴ്സി ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു. ഇടവക സെക്രട്ടറി ജോൺ വൈദ്യൻ.P.A റിപ്പോർട്ട് അവതരണം നടത്തി. സെന്റ് മേരീസ് യുവജനപ്രസ്ഥാനം മാർ ആബോ എക്യുമെനിക്കൽ ക്വിസ്സ് മത്സരം കൊല്ലം മെത്രാസന കൗൺസിൽ അംഗം സിബിൻ തേവലക്കര ഉദ്ഘാടനം ചെയ്തു. വൈകിട്ട് പത്തനാപുരം ആശാഭവന്‍ നേതൃത്വം നല്‍കിയ എഫഥ 2023 അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു.
റവ.ഫാ.ജോസഫ് ജോൺ ,റവ.ജോജി.കെ.മാത്യു,(വികാരി, ഹെബ്രോൺ മാർത്തോമ്മാ ചർച്ച്, തേവലക്കര
റവ. സുനിൽ. ബി. സക്കറിയ (ആശാഭവൻ, പത്തനാപുരം) എ.ആർ.ഷാഹുൽ ഹമീദ് അൽഖാസിമി (ഇമാം ചാലിയത്ത് മുസ്ലീം ജമാഅത്ത്, തേവലക്കര എന്നിവര്‍ആശംസ അര്‍പ്പിച്ചു.
തിങ്കൾ രാവിലെ 6.45 ന് പ്രഭാതനമസ്ക്കാരം
വി.മൂന്നിന്മേൽ കുർബ്ബാനക്ക് അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ (കുന്നംകുളം മെത്രാസനം) റവ. ഫാ. അലക്സ്.പി. സക്കറിയ (മുൻ വികാരി)എന്നിവര്‍ നേതൃത്വം നല്‍കും
10.30 ന് : അഖണ്ഡ പ്രാർത്ഥന റവ.ഫാ. എം. മാത്യു (ഇടവകാംഗം)നയിക്കും. വൈകിട്ട് 6.00 ന് ഉച്ച നമസ്ക്കാരം, നേർച്ചകഞ്ഞി : സന്ധ്യാനമസ്ക്കാരം 6.30 ന് : കുടുംബസംഗമം അഭി: ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത റവ.ഫാ.തോമസ് മാത്യുസ് തട്ടാരുതുണ്ടിൽ അദ്ധ്യക്ഷത വഹിക്കും
സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി ശാന്തിഗിരി ആശ്രമം, മുഖ്യസന്ദേശം നല്‍കും. ആശംസ : റവ.ഫാ.കെ.എം. കോശിവൈദ്യൻ (പഴയ സെമിനാരി ഗവേണിംഗ് ബോർഡ് അംഗം) ബിജുകുമാർ, ആറ്റുപുറത്ത് ഇല്ലം തേവലക്കര ദേവസ്വം മേൽശാന്തി) പ്രദീപ്കുമാർ(വാർഡ്മെമ്പർ, തേവലക്കര ഗ്രാമപഞ്ചായത്ത്) .ഷീബാ സിജു കോശിവൈദ്യൻ (വാർഡ് മെമ്പർ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്)ബാബു.എം (ഇടവക ട്രസ്റ്റി), ജോൺവൈദ്യൻ.പി.എ (ഇടവക സെക്രട്ടറി) എന്നിവര്‍ പ്രസംഗിക്കും