കരുനാഗപ്പള്ളി: തഴവഅമ്പല മുക്കിന് സമീപത്തുള്ള വീട്ടിൽ ഇന്നലെ അർദ്ധരാത്രിയിൽ കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജി ലാലിൻ്റെ നേത്യത്വത്തിൽ
നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും 100 ലിറ്റർകോടയും, 40 ലിറ്റർ സ്പെൻ്റ്
വാഷും, വാറ്റ് ഉപകരണങ്ങളും പിടികൂടി, എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ചാരായം വാറ്റി കൊണ്ടിരുന്ന പ്രതി വീടിന്റെ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു. വീട്ടിൽ ചാരായം സൂക്ഷിച്ച കുറ്റത്തിനും. ചാരായം വാറ്റിയതിനും കോട സൂക്ഷിച്ചതിനും
തഴവ അമ്പലമുക്കിന് സമീപം ഇടവന വീട്ടിൽ സമ്പത്ത് എന്ന് വിളിക്കുന്ന രമേശിന്റെ (44) പേരിൽ
അബ്കാരി കേസെടുത്തു. പ്രതി ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. പരിശോധനയിൽ
സിവിൽ എക്സൈസ് ഓഫീസർമാരായ. കിഷോർ. അഭിലാഷ്. ഹരിപ്രസാദ്. വനിതാ സിവിൽ എക്സൈസ് ഓഫീസർ റാസ്മിയ എന്നിവരും പങ്കെടുത്തു.