കൊല്ലം: കൊല്ലം: ക്ഷേത്രത്തിലെക്ക് പോയ സ്ത്രീയുടെ മാലപൊട്ടിച്ചു. ഇന്ന് രാവിലെ 6.30 ന് തിരുമുല്ലവാരത്താണ് സംഭവം. തിരു മുല്ലവാരം ക്ഷേത്രത്തിലെക്ക് പോയ തിരുമുല്ലവാരം നഗർ 86 ബി യിൽ അനീഷാ ഭവനിൽ പുഷ്പവലിയുടെ (68) മാലയാണ് പൊട്ടിച്ചത്. ബൈക്കിൽ കറുത്ത ഹെൽമെറ്റും കറുത്ത ഷർട്ടും ധരിച്ചയാൾ നടന്നു വരികയായിരുന്ന പുഷ്പപവലിയുടെ അടുത്ത് എടുത്ത് എന്തോ ചോദിക്കാൻ എന്ന ഭാവേന എത്തി രണ്ട് പവൻ വരുന്ന മാല വലിച്ചു പൊട്ടിച്ചു കടക്കുകയായിരുന്നു. ഒറ്റയ്ക്കായിരുന്നു മോഷ്ടാവ് എത്തിയത് തിരുമുല്ലവാരം – ഒഴുക്കുതോട് ഭാഗത്തെക്ക് ബൈക്ക് ഓട്ടിച്ചു പോയി. ഇയാളുടെ ബൈക്കിൽ വരുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ രണ്ടാഴ്ച്ച മുമ്പാണ് ഇലങ്കത്ത് വെളി ഭാഗത്ത് പൊലീസാണ് എന്ന് തെറ്റിദ്ധരിപ്പിച്ചു വയോദ്ധിയുടെ സ്വർണ്ണമാലയും മോതിരവും കവർന്നത്. ഇതിലെ പ്രതികളെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരുന്നു പിന്നാലെയാണ് വീണ്ടും മാല മോഷണം നടന്നത്. വെസ്റ്റ് പൊലീസ് കേസെടുത്തു.