ബി സേതുലക്ഷ്മി മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Advertisement

ശാസ്താംകോട്ട. കോണ്‍ഗ്രസ് നേതാവ് ബി സേതുലക്ഷ്മി മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്. മുന്‍ധാരണപ്രകാരം കോണ്‍ഗ്രസിലെതന്നെ ലാലി ബാബു രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2000 മുതല്‍ ഗ്രാമ ബ്‌ളോക്ക് ജില്ലാ പഞ്ചായത്ത് പ്രതിനിധിയാണ് കോവൂര്‍ യുപി സ്‌കൂളിലെ അധ്യാപിക കൂടിയായ ബി സേതുലക്ഷ്മി. ഡിസിസി അംഗം,കെപിഎസ്ടിഎ മുന്‍ സംസ്ഥാന കൗണ്‍സിലര്‍ വേണാട് ടൂറിസ് ബോര്‍ഡ് അംഗം എന്നി നിലകളില്‍പ്രവര്‍ത്തിക്കുന്നു.