ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

പിടിയിലായ പ്രതി ഗുരു ലാൽ
Advertisement

കരുനാഗപ്പള്ളി: സ്വകാര്യ പണമി ടപാട് സ്ഥാപനത്തിൽ മുക്കുപ്പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി, കാട്ടിൽ കടവ് ആദിനാട് തെക്ക് പുത്തൻവീട്ടിൽ ഗുരുലാൽ (26) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്, കഴിഞ്ഞ മാസങ്ങളിൽ ആദിനാട് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 42 ഗ്രാം മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ ഇയാൾ തട്ടിയെടുത്തിരുന്നു, കഴിഞ്ഞ ജനുവരി മാസത്തിൽ ആഡംബര വാഹനത്തിലെത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഗുരു ലാൽ ഉൾപ്പെട്ട സംഘത്തെയും ചവറ പോലീസ് പിടികൂടിയിരുന്നു ,ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട് സംശയം തോന്നിയ ആദിനാട് വില്ലേജിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ മാനേജർ പണയം വെച്ച ആഭരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മുക്കു പണ്ടം ആണെന്ന് തിരിച്ചറിഞ്ഞത്, തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ഇയാളെ പിടികൂടുകയായിരുന്നു,

ഇയാൾ സമാന രീതിയിൽ വിവിധ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയതായി പോലീസ് സംശയിക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്തി വരികയാണ്, കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജു.വിയുടെ നേതൃത്വത്തിൽ എസ് ഐ മാരായ കലാധരൻ, ഷാജിമോൻ, എസ് സി പി ഓ രാജീവ്, സിപിഒ മാരായ ഹാഷിം ബഷീർ ഖാൻ എന്നിവരുടെ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Advertisement