കുന്നത്തൂർ:പനന്തോപ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മാനാമ്പുഴ കല്ലുംവിളയിൽ അരുണിന്റെ ഭാര്യ അശ്വതി(27),ശ്രീനാരായണ വിലാസത്തിൽ
അശ്വാനന്ദ്(25),അജിത(50) എന്നിവർക്കാണ് കടിയേറ്റത്.നായയുടെ ആക്രമണത്തിൽ നിന്നും അംബികാലയത്തിൽ കോമളവല്ലിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.കോമളവല്ലിയെ കടിക്കാനായി നായ ഓടിക്കുന്നത് കണ്ട് പ്രദേശവാസികളാണ് നായയെ തുരത്തി ഓടിച്ച് രക്ഷപ്പെടുത്തിയത്.മകൾക്കൊപ്പം മാടൻനട ക്ഷേത്രത്തിലെ സപ്താഹത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ പനന്തോപ്പ് ജംഗ്ഷനിൽ വച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് അശ്വതിക്ക്
കടിയേറ്റത്.ചൊവ്വ രാവിലെയാണ് അശ്വാനന്ദിനെയും അജിതയേയും നായ ആക്രമിച്ചത്.കടിയേറ്റവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതിരോധ കുത്തിവയ്പ് എടുക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.പിന്നീട് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് ചികിത്സ നൽകിയത്.