കുന്നത്തൂർ :ഞാങ്കടവ് പാലത്തിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി ഗൃഹനാഥൻ മരിച്ചു.കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളി തൃപ്തിയിൽ രവീന്ദ്രൻ പിള്ള(59) ആണ് മരിച്ചത്.ചൊവ്വ രാത്രി 8.30 ഓടെ ആയിരുന്നു അപകടം.പുത്തൂർ ഭാഗത്തു നിന്നും കീച്ചപ്പിള്ളിയിലേക്ക് വരികയായിരുന്നു.ഞാങ്കടവ് പാലം കഴിഞ്ഞ് പാതയോരത്തെ മരത്തിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് പകൽ രണ്ടിന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.മുൻപ് വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ:ഗീത.മക്കൾ : വിഷ്ണു,വിനു.