ശാസ്താംകോട്ട .പ്രശസ്തസംസ്കൃതപണ്ഡിതനും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ. പൂവറ്റൂർ എൻ. രാമകൃഷ്ണപിളളയുടെ അനുസ്മരണം കോളേജിൽ വച്ച് നടന്നു. സംസ്കൃതവിഭാഗാധ്യക്ഷൻ ഡോ. സുശാന്ത് എസ്.ന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗത്തിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. (പ്രൊഫ.) കെ.സി. പ്രകാശ് നിർവഹിച്ചു.
സംസ്കൃതവിഭാഗം മുൻ അധ്യക്ഷൻ ഡോ. കെ. സന്തോഷ് അനുസ്മരണവും, അമൃതവിശ്വവിദ്യാപീഠം സ്കൂൾ ഓഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി. പി. ഹരികൃഷ്ണൻ ഡിജിറ്റൽ വേൾഡ് ഫോർ സാൻസ്ക്രിറ്റ് റിസർച്ച് എന്ന വിഷയത്തിൽ സ്മാരകപ്രഭാഷണവും നടത്തി. സംസ്കൃതഭാഷയിലും ശാസ്ത്രത്തിലും വിദ്യാർഥികൾക്ക് നൈപുണ്യം നേടുന്നതിന് ശാസ്ത്രപോഷിണി എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
സർവകലാശാല പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനവും വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും നടന്നു. പൂർവ്വവിദ്യാർഥി സംഘടന പ്രസിഡന്റ് ശ്രീ. സോമൻ പിള്ള, സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. ആർ. അരുൺ കുമാർ, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. രാധിക ജി. നാഥ്, സംസ്കൃതവിഭാഗം അധ്യാപകരായ ഡോ. ടി. ജി. ശ്രീജിത്ത്, ഡോ. സുസ്മി സാബു, പൂവറ്റൂരിന്‍റെ പത്നി പ്രൊഫ. ജി രമാബായി അമ്മ തുടങ്ങിയവർ സംസാരിച്ചു. കോളേജിലെ പൂർവ്വഅധ്യാപകർ, പൂർവ്വവിദ്യാർഥികൾ, ജീവനക്കാർ, കുടുംബാംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.