ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണ ക്യാമ്പ്

Advertisement

20-02-2023- തിങ്കൾ ശാസ്താംകോട്ട മനോവികാസ് സ്പെഷ്യൽ സ്കൂളിൽ

ശാസ്താംകോട്ട. റോട്ടറി ക്ലബ്ബിൻറെറ അമൃത ഹസ്ത്തം പ്രോജക്റ്റിന്റെ ഭാഗമായി കേന്ദ്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കരിയർ സർവീസ് സെൻറർ ഫോർ ഡിഫറെൻറ്ലി ഏബിൾഡ് – ജില്ലാ സ്പെഷ്യൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എന്നിവരുടെ സഹകരണത്തോടെ 2023 ഫെബ്രുവരി 20-തീയതി തിങ്കളാഴ്ച രാവിലെ 9 മണിമുതൽ ശാസ്താംകോട്ട മനോവികാസ് സ്പെഷ്യൽ സ്കൂളിൽ വച്ച് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കേന്ദ്രസർക്കാർ സ്ഥാപനമായ ALIMCO വിദഗ്ധരാണ് ക്യാമ്പ് നടത്തുന്നതും സൗജന്യ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതും. ക്യാമ്പ് കഴിഞ്ഞ് നാലു മാസത്തിനകം ഉപകരണങ്ങൾ ലഭ്യമാകും.

  1. 40% മോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡിൻറെ സർട്ടിഫിക്കറ്റ്
  2. പ്രതിമാസ വരുമാനം 22,500 രൂപ യിൽ താഴെ ആണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്- വില്ലേജ് ഓഫീസറുടെയോ / പഞ്ചായത്ത് അംഗം / കൗൺസിലർ എന്നിവരുടെ സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്
  3. ആധാർ കാർഡ് / റേഷൻ കാർഡ് കോപ്പി
  4. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
    ലഭ്യമാകുന്ന ഉപകരണങ്ങൾ
  5. ഹിയറിങ് എയ്ഡ് + ബാറ്ററി +HH
  6. സ്മാർട്ട് ഫോൺ ( 100 % Blind- above 18 years)
  7. സ്മാർട്ട് കെയിൻ
  8. Boaillee Cane Foldin
  9. ബ്രെയിലി സ്ലേറ്റ്
  10. ബ്രെയിലി കിറ്റ്
  11. CP വീൽ ചെയർ
  12. MSIED Kit ( Mentally Challenged- before 18 years)
  13. വീൽചെയർ
  14. Artificial Limps.
  15. Rolator
  16. വോക്കിങ് സ്റ്റിക്ക്
  17. ആക്സിലറി ക്രെച്ചസ്
  18. എൽബോ ക്രെച്ചസ്
  19. ട്രൈസിക്കിൽ
    ഇലക്ട്രോണിക്സ് /മോട്ടോറൈസ്ഡ് വീൽചെയർ/ വാട്ടർബെഡ് എന്നിങ്ങനെയുള്ള ഉപകരണങ്ങൾ ലഭ്യമല്ല
    ഈ വിവരം പരമാവധി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
    Rtn. കൃഷ്ണകുമാർ ആർ, പ്രസിഡൻറ്,
    Ph. 9388300779
    Rtn. ജെയിംസ് . ഡി, പ്രോജക്ട് ചെയർമാൻ,
    Ph 9497620436 , 0476-2984812 , 0476-2830802
    Rtn. സതീശൻ . കെ, പ്രോജക്ട് കൺവീനർ,
    Ph 9447454176
    (മുൻകൂറായി രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കുന്നതാണ്)
Advertisement