അരിനല്ലൂര്‍ കോട്ടൂര്‍ മുക്കില്‍ തെരുവുനായ ഇടിച്ചു ഇരുചക്രവാഹനത്തില്‍നിന്നും വീണ യുവാവ് മരിച്ചു

Advertisement

ശാസ്താംകോട്ട. തെരുവുനായ ഇടിച്ചു ഇരുചക്രവാഹനത്തില്‍നിന്നും വീണ യുവാവ് മരിച്ചു പട്ടകടവ് പുളിക്കമുക്ക് പ്ലാവിള വടക്കതില്‍ പരേതനായ പത്രോസിന്റെ മകന്‍ പോള്‍ക്രൂസ്(45)ആണ് മരിച്ചത്. ചൊവ്വ രാത്രി ഏഴരക്ക് പട്ടകടവ് -ചവറ റോഡില്‍ കോട്ടൂര്‍ മുക്കില്‍ ആള്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുന്നിലേക്ക് നായചാടിയാണ് അപകടം. സൗദിയില്‍നിന്നും ലീവിലെത്തിയതായിരുന്നു. വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങി വരുമ്പോഴാണ് അപകടം. ജനോവയാണ് മാതാവ്. ഭാര്യ. റാണി. മക്കള്‍ പ്രിറ്റി(12), പ്രെജോ(7). സംസ്‌കാരം നാളെ (10-2)3.30ന് പട്ടകടവ് ദേവാലയത്തില്‍